Advertisment

ഷുഹൈബ് വധത്തില്‍ സിപിഐഎമ്മിന്റെ തിരക്കഥ അനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് സുധീരന്‍

New Update

തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകം സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയില്‍ നിന്നാണ് ആസൂത്രണം ചെയ്തതെന്ന് വി എം സുധീരന്‍. സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസ് നിരാഹര സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടേത് ഫാസിസ്റ്റ് ശൈലിയാണ്. പ്രതികളെ പിടിച്ചു എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സുധീരന്‍ വ്യക്തമാക്കി.

Advertisment

publive-image

സിപിഐഎമ്മിന്റെ തിരക്കഥ അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ അര്‍ഹതയില്ലെന്നു മുഖ്യമന്ത്രി തെളിയിച്ചിരിക്കുന്നു. സിപിഐഎം ന്യുനപക്ഷ പ്രേമം നടിച്ചു അവര്‍ക്കിഷ്ടം ഇല്ലാത്ത ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ കൊല്ലുന്നു.

കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാത്തത് സംശയത്തിന് ഇടയാക്കുന്നുവെന്നും സുധീരന്‍ ആരോപിച്ചു. ഡി.ജി.പി രാജേഷ് ദിവാന്‍ നടത്തിയ വാര്‍ത്താസമ്മേളനം മുഖ്യമന്ത്രിയെ വെള്ളപൂശാനാണെന്നും സുധീരന്‍ പറഞ്ഞു.

Advertisment