Advertisment

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നുള്ള സമ്മര്‍ദ്ദം ;ഉത്തര്‍പ്രദേശില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

New Update

ഉത്തര്‍പ്രദേശ്:  ഉത്തര്‍ പ്രദേശില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കവയ്യാതെകര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ വസ്തുവകകള്‍ ജ്പതി ചെയ്യുമെന്ന് ബാങ്ക് ജീവനക്കാരിലൊരാള്‍ അറിയിച്ചതിന് പിന്നാലെയാണ് ആത്​മഹത്യ ചെയ്തത്.

Advertisment

publive-image

ദുള്ള ​ഗ്രാമത്തില്‍ നിന്നുള്ള 45കാരനായ സുരേഷ് എന്നയാളാണ് ജീവനൊടുക്കിയത്. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.

വെള്ളിയാഴ്ച മൃതദേഹം കനാലില്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ ബാങ്കില്‍ നിന്ന് വായ്പയായി വാങ്ങിയത്.

SUICIDE CASE
Advertisment