Advertisment

ഭാര്യയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളുടെ ആരോപണം, ഭര്‍ത്താവും തൂങ്ങിമരിച്ചു

New Update

കറുകച്ചാൽ: വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്തു വന്നതിനു പിന്നാലെ ഭർത്താവു ജീവനൊടുക്കി. കൂത്രപ്പള്ളി കുറ്റിക്കൽ തെക്കേവിളയിൽ ബെൻ ഐസക്കിനെ (ബെന്നി-45) യാണു വ്യാഴാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment

publive-image

ഞായറാഴ്ച രാവിലെ പത്തരയോടെയാണു ബെന്നിയുടെ ഭാര്യ ഷൈനി(36)യെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബെന്നിയും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷൈനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു പിതാവു പൊങ്ങന്താനം തുണ്ടിയിൽ ജോസഫ് സ്‌കറിയ കറുകച്ചാൽ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

ബെന്നിയെ ചോദ്യം ചെയ്തുവരികയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ബെന്നിയുടെ മൃതദേഹം. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. മക്കൾ: എൽവിൻ, എവിൻ. സംസ്‌കാരം ഇന്നു കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ നടക്കും.

 

suicide report hang death
Advertisment