Advertisment

മെഡിക്കല്‍ കോളെജിലെ നിയമനം: സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

New Update

കോട്ടയം: തിരുത്തി എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളെജിലെ നിയമനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയാണ് സുകുമാരന്‍ നായര്‍ക്കും മറ്റ് ആറു പേര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

publive-image

മെഡിക്കല്‍ കോളെജിലെ റീഡര്‍ തസ്തികയില്‍ നടന്ന നിയമനത്തിനെതിരായ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട് പേരെ നിയമിച്ചുവെന്നാണ് പരാതി. ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വേണുഗോപാലിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment