Advertisment

സുലൈമാൻ മുള്ളൂർക്കരക്ക് ഓ ഐ സി സി യാത്രയയപ്പ് നൽകി.

author-image
admin
Updated On
New Update

റിയാദ്.:പതിനേഴ്‌ വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേയ്ക്ക് മടങ്ങുന്ന സുലൈമാൻ മുള്ളൂർക്കരക്ക് ഒഐസിസി തൃശൂർ ജില്ല കമ്മറ്റി ഹൃദ്യമായ യാത്രയയപ്പ്  നൽകി. സുലൈമാൻ മുള്ളൂർക്കര ഒഐസിസി തൃശൂർ ജില്ല കമ്മറ്റിയുടെ ജീവകാരുണ്ണ്യ മേഖലയിൽ നിസ്തുലമായ സേവനമാണ് നടത്തിയതെന്നും പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ. ആണ് ഈ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പോലും അദ്ദേഹം നടത്തിയതെന്നു അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചവർ അഭിപ്രായപെട്ടു.

Advertisment

publive-image

ഓ ഐ സി സി റിയാദ്  തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ ഓര്‍മഫലകം സുലൈമാൻ മുള്ളൂർക്കരക്ക് കൈമാറുന്നു.

നാട്ടിൽ എത്തിയാലും പ്രവർത്തന മേഖലയിൽ സജീവമാകുമെന്നും കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന. പ്രവർത്തന്നങ്ങളുമായി എന്നും പാർട്ടിയുടെ കൂടെ ഉണ്ടാകുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ. പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ. പ്രകാരം നടന്ന യാത്രയയപ്പു ചടങ്ങിൽ ജില്ല പ്രസിഡന്റ്‌ സുരേഷ് ശങ്കർ മുള്ളൂർക്കര. അധ്യക്ഷത വഹിച്ചു. രാജു ത്രീശൂർ , യഹിയ കൊടുങ്ങലൂർ, മാള മോഹിയുദ്ധീൻ, മാത്യു സിറിയക്, അഷറഫ് കിഴ്‌പുള്ളികര, സോണി പാറക്കൽ, എന്നിവർ. സുലൈമാൻ മുള്ളൂർക്കരക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ വലപ്പാട് സ്വാഗതവും സലീം മാള. നന്ദിയും പറഞ്ഞു.

Advertisment