Advertisment

കിഴക്ക് ദർശനമായുള്ള വീടുകൾ അനുകൂല ഫലങ്ങൾ പ്രദാനം ചെയ്യും

New Update

ഗൃഹനിർമ്മാണത്തിലും ഗൃഹജീവിതത്തിലുമെല്ലാം കിഴക്കു ദിക്കിന്റെ സ്വാധീനം വളരെ വലുതാണ്. ഇതിന് വ്യക്തമായ ചില കാരണങ്ങൾ ഉണ്ട്. വിശുദ്ധ ദിക്കെന്നും ഇന്ദ്ര ദിക്കെന്നും അറിയപ്പെടുന്ന കിഴക്കു ദിക്കിന്റെ അധിപൻ ദേവൻമാരുടെ ദേവനായ ഇന്ദ്രൻ ആണ്. ഈ ദിക്കിനെ വേണ്ടവിധത്തിൽ പരിപാലിക്കുമ്പോൾ നമുക്കു ലഭിക്കുക ശരീരത്തിനും, മനസ്സിനും ആരോഗ്യം തരുന്ന ഒരു ദീർഘകാല ജീവിതമാണ്.

Advertisment

publive-image

പ്രഭാതകിരണങ്ങൾ ആദ്യം പതിക്കുന്ന ദിക്കാണ് കിഴക്ക്. പരിശുദ്ധമായ സൂര്യകിരണങ്ങൾ ആണ് പ്രഭാതത്തിൽ സൂര്യനിൽനിന്നും ഭൂമിയിലേക്ക് എത്തുക. അതു മനസ്സിലാക്കിയാണ് നമ്മുടെ പൂർവ്വികർ പ്രഭാതത്തിലെ സൂര്യനമസ്കാരത്തിനും, സൂര്യദേവനെ നോക്കിയുള്ള പ്രാർത്ഥനകൾക്കും പ്രാധാന്യം നൽകിയത്. ശരീരം കൊണ്ടുള്ള സൂര്യനമസ്കാരവും, പ്രഭാതസൂര്യനെ നോക്കിയുള്ള മനസ്സുകൊണ്ടുള്ള പ്രാർത്ഥനയും ശരീരത്തിനും, മനസ്സിനും നൽകുന്ന ആരോഗ്യം വളരെ വലുതാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.

കിഴക്ക് ദർശനമായുള്ള വീടുകൾ അനുകൂല ഫലങ്ങൾ പ്രദാനം ചെയ്യും. വീടിന്റെ ദർശനത്തിനൊപ്പം പ്രധാന വാതിലും കൃത്യമായും കിഴക്ക് ദർശനത്തിലായിരിക്കണം. ഇങ്ങനെയുള്ള ഭവനങ്ങളിൽ പ്രഭാതകിരണങ്ങൾ നേരിട്ട് പതിക്കും. മാത്രവുമല്ല ഗൃഹങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന പോസിറ്റീവ് എനർജിയുടെ തടസ്സമില്ലാത്ത പ്രവാഹത്തിനും ഇതുപകരിക്കും. ഈ ദിക്കിൽ നിന്നുമുള്ള സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഭൂഷണമല്ല. ഗൃഹത്തിന് ചുറ്റുമതിൽ കെട്ടുമ്പോൾ പോലും സൂര്യപ്രകാശത്തിന്റെ ആഗമനത്തിന് തടസ്സം വരാതെ നോക്കണം.

Advertisment