Advertisment

പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കണ്ണൂര്‍ : പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Advertisment

publive-image

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ നിയമസഭാംഗമാണ് സണ്ണി ജോസഫ്. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്.

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തെ നേരിട്ട കന്റോണ്‍മെന്റ് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍, കെ എസ് ശബരിനാഥന്‍ എന്നീ എംഎല്‍എമാര്‍ നിരീക്ഷണത്തിലാണ്.

നേരത്തെ തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പോയിരുന്നു.

covid 19 sunny joseph mla
Advertisment