Advertisment

വിനായക ചതുര്‍ത്ഥിക്കൊപ്പം പുതിയ വിശേഷം; സന്തോഷം പങ്കുവച്ച് സണ്ണി ലിയോണും ഡാനിയേലും

author-image
ഫിലിം ഡസ്ക്
New Update

sunny leone and husband daniel celbrating

Advertisment

ഇരട്ടി മധുരവുമായി വിനായ ചതുര്‍ത്ഥി ആഘോഷിച്ച് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും. പുതിയ വീട്ടിലേക്ക് താമസം മാറിയാണ് സണ്ണിയുടെ ആഘോഷം. വിനായക ചതുര്‍ത്ഥിയുടെ ആഘോഷങ്ങളെ കുറിച്ചോ രീതികളെ കുറിച്ചോ അറിയില്ല. പുതിയ സ്ഥലത്തേക്ക് താമസം മാറിയാണ് താനും ഭര്‍ത്താവും ഈ ദിനം ആഘോഷിക്കുന്നത്. എല്ലാവര്‍ക്കും വിനായക ചതുര്‍ത്ഥി ആശംസകള്‍ നേരുന്നുവെന്നും സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം കുറിക്കുന്നു.

പുതിയ വീട്ടില്‍ സണ്ണിയും ഭര്‍ത്താവും മാത്രമുള്ള സ്വകാര്യ നിമിഷത്തില്‍ ഭര്‍ത്താവ് ഡാനിയേല്‍ സണ്ണിയെ എടുത്ത് പൊക്കി ചുംബനം നല്‍കുന്ന വീഡിയോ ആണ് സണ്ണി പങ്കുവച്ചിരിക്കുന്നത്.

മുംബൈയിലെ പുതിയ വീട്ടിലേക്കാണ് സണ്ണി താമസം മാറിയിരിക്കുന്നത്. അമേരിക്കയിലെ ലോസേഞ്ചല്‍സില്‍ സണ്ണി ലിയോണിന് ബംഗ്ലാവുണ്ട്.  പ്രശസ്ത ഹോളിവുഡ് സിനിമാ താരങ്ങളുടെ വീടുകളാല്‍ പ്രശസ്തമായ ഇടത്താണ് സണ്ണിയുടെ ബംഗ്ലാവ്. ഇതിന്‍റെ ചിത്രങ്ങള്‍ നേരത്തെ സണ്ണി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

Advertisment