Advertisment

കുട്ടനാടിന്റെ സൗന്ദര്യം നുകര്‍ന്ന് സണ്ണി വെയ്ന്‍; ഒരു കുട്ടനാടന്‍ ബ്ലോഗിലെ കാവാലം വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
New Update

മമ്മൂട്ടി ചിത്രം കുട്ടനാടന് ബ്ലോഗിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. കുട്ടനാടിന്റെ സൗന്ദര്യം പകര്‍ത്തിയിരിക്കുന്ന ഗാനരംഗങ്ങളില്‍ സണ്ണിവെയ്‌നാണുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്. ആലാപനം വിനീത് ശ്രീനിവാസന്‍.

മമ്മൂട്ടി നായകനായെത്തുന്ന കുട്ടനാടന്‍ ബ്ലോഗില്‍ അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്.

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത് ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഷംന കാസിമിന്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബിജി പാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

 

Advertisment