Advertisment

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ 13 റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍

New Update

IPL 2018

Advertisment

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യു​ടെ രാ​ത്രി​യി​ൽ ഹൈ​ദ​രാ​ബാ​ദി​ന്‍റെ സൂ​ര്യ​ൻ ഉ​ദി​ച്ചു​യ​ർ​ന്നു. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 13 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഐ​പി​എ​ൽ പ​തി​നൊ​ന്നാം സീ​സ​ണി​ന്‍റെ ക​ലാ​ശ​പ്പോ​രി​നു അ​ർ​ഹ​ത​നേ​ടി. ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 174 റ​ൺ​സ് പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത​യ്ക്കു 161 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

ചെ​റു സ്കോ​ർ പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത​യ്ക്കു മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും അ​ഫ്ഗാ​ൻ സ്പി​ന്ന​ർ റാ​ഷി​ദ് ഖാ​ന്‍റെ കൈ​ക്കു​ഴ​യി​ൽ ക​റ​ങ്ങി​വീ​ഴു​ക​യാ​യി​രു​ന്നു. 8.2 ഓ​വ​റി​ൽ ഒ​ന്നി​നു 87 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് കോ​ൽ​ക്ക​ത്ത തോ​ൽ​വി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ​ത്. നാ​ലോ​വ​റി​ൽ 19 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് പി​ഴു​ത അ​ഫ്ഗാ​ൻ സ്പി​ന്ന​ർ കോ​ൽ​ക്ക​ത്ത​യെ ത​ക​ർ​ത്തെ​റി​യു​ക​യാ​യി​രു​ന്നു.

ക്രി​സ് ലി​ന്നും (48) ന​രെ​യ്നും (26) ചേ​ർ​ന്ന് കോ​ൽ​ക്ക​ത്ത​യ്ക്കു മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ന​രെ​യ്ൻ പു​റ​ത്താ​യ ശേ​ഷം നി​തീ​ഷ് റാ​ണ​യും (22) ലി​ന്നി​നു മി​ക​ച്ച കൂ​ട്ടു​ന​ൽ​കി. എ​ന്നാ​ൽ വി​ജ​യ​ത്തി​ലേ​ക്ക് അ​നാ​യാ​സം ബാ​റ്റ് വീ​ശു​ക​യാ​യി​രു​ന്ന ലി​ന്നി​നെ പു​റ​ത്താ​ക്കി റാ​ഷി​ദ് ഹൈ​ദ​രാ​ബാ​ദി​നു ബ്രേ​ക് ത്രൂ ​ന​ൽ​കി. പി​ന്നീ​ട് ഉ​ത്ത​പ്പ​യും (2) ആ​ന്ദ്രേ റ​സ​ലും (3) റാ​ഷി​ദി​ന്‍റെ ഇ​ര​യാ​യ​തോ​ടെ കോ​ൽ​ക്ക​ത്ത തോ​ൽ​വി മ​ണ​ത്തു. ശു​ഭ്മാ​ൻ ഗി​ൽ (20 പ​ന്തി​ൽ 30) പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും വി​ജ​യ​ത്തി​നു അ​തു​മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല. സി​ദ്ധാ​ർ​ത്ത കൗ​ളും ബ്രാ​ത്‌​വെ​യ്റ്റും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ ഷാ​ക്കി​ബ് അ​ൽ​ഹ​സ​ൻ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ദ​രാ​ബാ​ദ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് 174 റ​ൺ​സെ​ടു​ത്ത​ത്. വൃ​ദ്ധി​മാ​ൻ സാ​ഹ​യും (35) ശി​ഖ​ർ ധ​വാ​നു​മാ​ണ് (34) ഹൈ​ദ​രാ​ബാ​ദി​നു ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 51 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. സാ​ഹ​യും ധ​വാ​നും അ​ടു​ത്ത​ടു​ത്ത പ​ന്തി​ൽ പു​റ​ത്താ​യ​തി​നു ശേ​ഷം മ​ധ്യ​നി​ര​യ്ക്കു ര​ക്ഷാ​ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​നാ​യി​ല്ല. ഷാ​ക്കി​ബ് അ​ൽ​ഹ​സ​നും (28), ഹൂ​ഡ​യും (19) അ​ൽ​പ​നേ​രം ക്രീ​സി​ൽ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും റ​ൺ​റേ​റ്റ് താ​ഴേ​യ്ക്കാ​യി.

Advertisment