Advertisment

പീഡന കേസുകള്‍ മാധ്യമങ്ങള്‍ സെന്‍സഷണലൈസ് ചെയ്യരുതെന്ന്‍ സുപ്രീംകോടതി നിര്‍ദേശം

New Update

publive-image

Advertisment

ന്യൂഡൽഹി: പീഡന കേസുകള്‍ മാധ്യമങ്ങള്‍ സെന്‍സഷണലൈസ് ചെയ്യരുതെന്ന്‍ സുപ്രീംകോടതി.  ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ലെന്നു ആവര്‍ത്തിച്ച സുപ്രീംകോടതി ഇരയാക്കപ്പെട്ടവരുടെ മോര്‍ഫ് / ബ്ലറര്‍ ചെയ്ത ചിത്രങ്ങള്‍ പോലും മാധ്യമങ്ങള്‍ കാണിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി .

ബിഹാര്‍ മുസഫര്‍പുര്‍ അഭയകേന്ദ്രത്തില്‍ നടന്ന പീഡനത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞ പട്‌ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ചിത്രങ്ങളോ ദൃശ്യങ്ങളോ അവരെ തിരിച്ചറിയാന്‍ കഴിയാത്ത വിധം നല്‍കരുതെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ ബലാല്‍ലംഗത്തിന് ഇരയായ കേസിലെ സിബിഐ അന്വേഷണം ഇനി സുപ്രീം കോടതി മേല്‍നോട്ടത്തിലായിരിക്കും നടക്കുക.

പുതിയ കോടതി നിലപാട് നടപ്പിലായാല്‍ ആദ്യം വെട്ടിലാകുക കേരളത്തിലെ മാധ്യമങ്ങള്‍ ആയിരിക്കും .

latest
Advertisment