Advertisment

സ്ത്രീധനപീഡന കേസ്: ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഉടനടി അറസ്റ്റുപാടില്ലെന്ന വിധിയില്‍ ഭേദഗതി

New Update

ന്യൂഡല്‍ഹി: സ്ത്രീധനപീഡന പരാതികളില്‍ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. പരാതി കിട്ടിയാല്‍ ഉടന്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ജാമ്യം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് തീരുമാനിക്കാം. പരാതികള്‍ പ്രാഥമികമായി പരിശോധിക്കാന്‍ ജില്ലാതലങ്ങളീല്‍ രൂപീകരിച്ച ഫാമിലി വെല്‍ഫയര്‍ സമിതികള്‍ കോടതി റദ്ദാക്കി.

Advertisment

publive-image

കുടുംബക്ഷേമ സമിതികളുടെ റിപ്പോര്‍ട്ട് പ്രകാരമേ അറസ്റ്റ് പാടുള്ളുവെന്നാണ് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ രണ്ടംഗ ബെഞ്ച് വിധിച്ചത്. അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അത് സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

നിയമത്തില്‍ അപര്യാപ്തതകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണേണ്ടത് നിയമനിര്‍മാണ സഭകളാണെന്നും കോടതി അല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള മറ്റ് മാര്‍ഗനിര്‍ദേശങ്ങളും കോടതി നിലനിര്‍ത്തി.

Advertisment