Advertisment

തൂക്കി കൊല്ലുന്നതാണ് ഉചിതമായ വധശിക്ഷാ രീതിയെന്ന് കേന്ദ്രസര്‍ക്കാര്‍

New Update

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം തൂക്കിലേറ്റുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

publive-image

വെടിവെച്ചും കുത്തിവയ്പ് നടത്തിയും വധശിക്ഷ നടപ്പാക്കുന്ന രീതി പ്രായോഗികമല്ല. വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുക അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

Advertisment