Advertisment

തൊടാൻ ശ്രമിച്ചവരെ സ്നേഹപൂർവം വിലക്കിയിട്ടും ഒരാൾ എത്തിവലിഞ്ഞ് ഒന്നു തൊട്ടു; ‘ഈ തൊട്ടത് എല്ലാവർക്കുമായി വീതിച്ചു കൊടുത്തേക്കണ’മെന്ന് സുരേഷ് ഗോപി

New Update

ആലപ്പുഴ: വെയിലിൽ നിൽക്കുന്ന സൂപ്പർതാരത്തെ കണ്ടപ്പോൾ തൊഴിലുറപ്പു തൊഴിലാളികൾക്ക് സങ്കടം– ‘വെയിലിൽ നിന്നു മാറി നിൽക്കു സാറെ’ എന്നായി അഭ്യർഥന. ‘ഈ വെയിൽ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലിൽ വൈറ്റമിൻ ഡി ഉണ്ട്. നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്–’ സുരേഷ് ഗോപി ഉപദേശിച്ചു.

Advertisment

publive-image

‘കണ്ണടയെടുക്ക് സാറെ, നന്നായൊന്നു കാണട്ടെ’ എന്നായി അടുത്ത ആവശ്യം. കണ്ണട ഊരി മാറ്റിയെങ്കിലും കോവിഡ് സുരക്ഷ കരുതി മാസ്ക് മാറ്റില്ലെന്നായി സുരേഷ് ഗോപി. അടുത്തു വന്നു കാണാനാനുള്ള അവരുടെ ആവശ്യം അംഗീകരിച്ചെങ്കിലും സുരേഷ് ഗോപിക്ക് ഒരു ഡിമാൻഡ്– ‘ഈ നിൽക്കുന്ന ഗോപൻ ചെന്നിത്തല എന്റെ സ്വന്തം ആളാണ്. എല്ലാവരോടും പറഞ്ഞ് ഗോപനെ വിജയിപ്പിക്കണം!’.

അതിനിടയിൽ തൊടാൻ ശ്രമിച്ചവരെ സ്നേഹപൂർവം വിലക്കിയെങ്കിലും ഒരാൾ എത്തിവലിഞ്ഞ് ഒന്നു തൊട്ടു. ‘ഈ തൊട്ടത് എല്ലാവർക്കുമായി വീതിച്ചു കൊടുത്തേക്കണം’– എന്നു നയത്തിൽ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി.

അടുത്ത തൊഴിലുറപ്പു ജോലി നടന്ന കേന്ദ്രത്തിൽ കണ്ട നാടൻ ചീര തനിക്ക് എത്തിച്ചു നൽകണമെന്നും വില കണക്കു പറഞ്ഞു വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി മടങ്ങിയത്.

suresh gopi
Advertisment