Advertisment

ഇന്ത്യയിലെ ആദ്യ നിയമാനുസൃത ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം: സൂര്യയുടെയും ഇഷാന്‍റെയും വിവാഹം ഫോട്ടോകൾ കാണാം

New Update

publive-image

Advertisment

ഒരു ട്രെയിന്‍ യാത്രയിലാണ് ഇഷാന്‍ ആദ്യമായി സൂര്യയെ കാണുന്നത്. കാപട്യങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാതെ തുറന്ന് സംസാരിക്കുന്ന സൂര്യയെ കണ്ടപ്പോള്‍ ഇഷാന്റെയുള്ളില്‍ പ്രണയത്തിന്റെ ആദ്യകിരണങ്ങള്‍ വിരിഞ്ഞു.

publive-image

പരസ്പരം തിരിച്ചറിഞ്ഞ് അവര്‍ ഒന്നായി. ഇഷാന്റേയും സൂര്യയുടേയും പ്രണയം വിവാഹത്തിന് വഴിയൊരുക്കിയപ്പോള്‍ അത് ചരിത്രമുഹൂര്‍ത്തമാകുകയായിരുന്നു. അങ്ങനെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ ദമ്പതികളായി സൂര്യയും ഇഷാനും.

publive-image

തിരുവനന്തപുരം മന്നം ക്ലബില്‍ ഇന്ന് രാവിലെയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും കുടംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. മുസ്ലീം മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.

publive-image

ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ പ്രശസ്തയായ സൂര്യ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളര്‍ത്തുപുത്രിയായിരുന്നു. ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. ഇന്ത്യയിലെ തന്നെ നിയമപരമായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണിത്.

publive-image

publive-image

publive-image

 

Advertisment