Advertisment

പ്രതിഫലം വെട്ടിക്കുറച്ച് സൂര്യ; എതിര്‍പ്പുമായി മറ്റ് താരങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update

സിനിമാ വ്യവസായത്തെ ഒന്നടങ്കം കാര്‍ന്നുതിന്നുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ ഇടയ്ക്ക് സിനിമയില്‍ ഉടലെടുക്കാറുണ്ട്. ആവശ്യം ന്യായമാണെങ്കില്‍ക്കൂടി സിനിമയെ ഒന്നടങ്കം നഷ്ടത്തിലാക്കുന്ന സമരങ്ങളോട് പൊതുവെ സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും താല്‍പര്യമില്ല. അത്തരത്തിലൊരു സമരമാണ് തമിഴകത്ത് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിര്‍മാതാക്കളുടെ സംഘടനയും താരങ്ങളും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സൂര്യ പ്രധാനപ്പെട്ടൊരു തീരുമാനം അറിയിച്ചത്.

Advertisment

publive-image

സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചാണ് താരം മറ്റുള്ളവര്‍ക്ക് മാതൃകയായിട്ടുള്ളത്. സിനിമാനിര്‍മ്മാണത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ കുത്തുപാളയെടുക്കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് താരം തന്റെ തീരുമാനം വ്യക്തമാക്കിയത്. കലക്ഷനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന താരമാണ് സൂര്യ. ഏകദേശം 12 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ഇത് കൂടാതെ താരത്തിനൊപ്പമുള്ള അസിസ്റ്റന്‍സിന് വേറെ പ്രതിഫലം നല്‍കാറുണ്ട്. എന്നാല്‍ ഇനിയങ്ങോട്ട് അസിസ്റ്റന്‍സിന് അതാത് താരങ്ങള്‍ ശമ്പളം നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു.

നിര്‍മ്മാതാക്കളുടെ ബാധ്യതയെക്കുറിച്ച് മനസ്സിലാക്കിയതോടെയാണ് സൂര്യ പുതിയ തീരുമാനം അറിയിച്ചത്. എന്നാല്‍ സൂര്യയുടെ വിപ്ലവകരമായ നീക്കം സഹതാരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് പലരും വ്യക്തമാക്കിയിട്ടുള്ളത്.

Advertisment