താനും സുശാന്തും ലിവ് ഇന്‍ റിലേഷനിലായിരുന്നുവെന്ന് റിയ ചക്രവര്‍ത്തി; ഒരു വര്‍ഷം സുശാന്തിനൊപ്പം താമസിച്ചു; ജൂണ്‍ എട്ടിനാണ് അവിടെ നിന്ന് മാറിയതെന്നും റിയ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 31, 2020

ന്യൂഡല്‍ഹി: താനും സുശാന്ത് സിംഗ് രജ്പുത്തും ഒരു വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷനിലായിരുന്നുവെന്ന് നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തി. ഒരു വര്‍ഷം സുശാന്തിനൊപ്പം താമസിച്ചിരുന്നെന്നും ജൂണ്‍ എട്ടിന് അവിടെ നിന്ന് മാറി താന്‍ വീട്ടിലേക്ക് മടങ്ങിയതായും റിയ സുപ്രീം കോടതിയില്‍ പറഞ്ഞു.

സുശാന്ത് വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്നും റിയയുടെ ഹര്‍ജിയില്‍ പറയുന്നു. ജൂണ്‍ 14നായിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തെ സുശാന്തിന്റെ അച്ഛന്റെ പരാതിയില്‍ റിയ ചക്രവര്‍ത്തിയടക്കം ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് പറഞ്ഞിരുന്നതായി താരത്തിന്റെ മുന്‍ കാമുതി അങ്കിത ലോകണ്ടെ മൊഴി നല്‍കിയിരുന്നു.

×