Advertisment

എന്‍ട്രി ലെവല്‍ മാക്‌സി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

എന്‍ട്രി ലെവല്‍ മാക്‌സി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് സുസുക്കി. ബ്ലൂ കളര്‍ നല്‍കിയാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ മനോഹരമാക്കിയിരിക്കുന്നത്. 79,700 രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. കാഴ്ച്ചയിലും സ്പോര്‍ട്ടി ലുക്കിലും സമാനതകളില്ലാത്ത ഇടം വാഹന പ്രേമികള്‍ക്കിടയില്‍ നേടിയെടുക്കാന്‍ സാധിച്ച ഇരുചക്ര വാഹനമാണ് ബര്‍ഗ്മാന്‍.

Advertisment

publive-image

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌ക്കരിച്ച് ജാപ്പനീസ് ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്.

പുതിയൊരു കളര്‍ നല്‍കി മനോഹരമാക്കി എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ ഏറ്റവും സ്‌റ്റൈലിഷ് സ്‌കൂട്ടറുകളില്‍ ഒന്നാണ് സുസുക്കിയുടെ ബര്‍ഗ്മന്‍ സ്ട്രീറ്റ് 125.

2 വാല്‍വ് SOHC 124 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഇത് 6,750 rpm-ല്‍ പരമാവധി 8.7 bhp കരുത്തും 5,500 rpm-ല്‍ 10 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

auto news suzuki
Advertisment