Advertisment

സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന ! കസ്റ്റംസ് പിടിച്ച സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ ശിവശങ്കരനെ കൊണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ ശ്രമം നടത്തി; ലോക്കര്‍ തുറക്കാന്‍ സഹായിച്ചത് ശിവശങ്കര്‍ ! സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പൂര്‍ണ രൂപം പുറത്ത്; വീടു നിര്‍മ്മാണത്തിന് സ്വപ്‌ന മുന്‍കൂര്‍ പണം നല്‍കിയിരുന്നുവെന്ന് കരാറുകാരനും മൊഴി നല്‍കി; കസ്റ്റംസിനോട് പറഞ്ഞതിന്റെ നേര്‍വിപരീതം ഇഡിയോട് പറഞ്ഞ് സ്വപ്‌ന; പോലീസ് സാന്നിധ്യമില്ലാതെ ചിലതു കോടതിയോട് നേരില്‍ പറയാനുണ്ടെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ ലക്ഷ്യമെന്ത് ?

New Update

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണ ക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സ്വപ്നാ സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പൂര്‍ണ രൂപം പുറത്തായി. പിടികൂടിയ സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ ശിവശങ്കരനെ കൊണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ ശ്രമം നടത്തിയതായും എന്നാല്‍ ഇതു വിജയിച്ചില്ലെന്നും മൊഴിയിലുണ്ട്.

Advertisment

publive-image

ജൂലൈ 27 നും 31 നും സ്വപ്നാ സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴികളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. സ്വപ്നാ സുരേഷിന് പുറമെ സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നിവര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പൂര്‍ണരൂപവും പുറത്തുവന്നിട്ടുണ്ട്. പിന്നീട് ഈ മൊഴിയുടെ നേരെ വിപരീതമായ മൊഴിയാണ് സ്വപ്‌ന ഇഡിക്ക് നല്‍കിയത്.

സ്വപ്നാ സുരേഷ് പിടിയിലായതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31 ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്നാ സുരേഷ് നല്‍കിയത്. കസ്റ്റംസ് ആക്റ്റിലെ സെക്ഷന്‍ 108 പ്രകാരം നല്‍കിയിരിക്കുന്ന ഈ മൊഴിയാണ് സീല്‍ഡ് കവറിലാക്കി കോടതിയില്‍ നല്‍കിയിരുന്നത്.

ഈ മൊഴിയില്‍ സ്വപ്‌ന പറയുന്നത് ഇങ്ങനെ:

എം ശിവശങ്കരന് സ്വര്‍ണ്ണ കള്ളക്കടത്തിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. താനും സരിത്തുമായുള്ള ബന്ധവും ശിവശങ്കറിന് അറിയില്ലായിരുന്നു. മറ്റെല്ലാ കാര്യങ്ങളിലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. തനിക്ക് ജോലി വാങ്ങിതന്നത് ശിവശങ്കറാണ്. ലോക്കര്‍ തുറക്കാനും ശിവശങ്കര്‍ സഹായിച്ചുവെന്നും സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയിലുണ്ട്.

സ്വപ്‌നയ്ക്ക് ജോലി വാങ്ങിയത് താനാണെന്നു ശിവശങ്കറും കസ്റ്റംസിനോട് പറഞ്ഞു. കഴിവുണ്ടായിരുന്നതു കൊണ്ടാണ് ജോലി വാങ്ങി നല്‍കിയത്. ലോക്കര്‍ എടുക്കാന്‍ സ്വപ്നയെ സഹായിച്ചു. ദുബായ് രാജാവ് നല്‍കിയ പണമാണിതെന്നാണ് സ്വപ്‌ന തന്നോടു പറഞ്ഞതെന്നും ശിവശങ്കറിന്റെ മൊഴിയിലുണ്ട്.

അതേസമയം കസ്റ്റംസിന് നല്‍കിയ മൊഴിയുടെ നേര്‍ വിപരീതമാണ് സ്വപ്‌ന ഇഡിക്ക് നല്‍കിയ മൊഴിയിലുള്ളത്. ഇങ്ങനെ മൊഴി നല്‍കാനുണ്ടായ സാഹചര്യമെന്തെന്ന് കോടതി അന്നുതന്നെ ചില സംശയങ്ങളും ഉന്നയിച്ചിരുന്നു. സ്വപ്‌ന ഇഡിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ അറസ്റ്റിലാകുന്നതും തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നതും.

ഇതിനിടെയാണ് ഇഡി തന്നെ ഭീഷണിപ്പെടുത്തുന്നതായുള്ള സ്വപ്‌നയുടെ ഓഡിയോ സന്ദേശം പുറത്തു വന്നത്. ഈ സഹാചര്യത്തില്‍ കോടതിയോട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന സ്വപ്‌നയുടെ ആവശ്യം നിര്‍ണായകമാകുകയാണ്. ഏതെങ്കിലും തരത്തില്‍ ഉന്നതരെ സ്വാധീനിക്കാനുള്ള സ്വപ്‌നയുടെ ശ്രമമാണോ ഇതെന്നാണ് സംശയം ഉയരുന്നത്.

swapna suresh
Advertisment