Advertisment

സ്വിറ്റ്സര്‍ലന്‍ഡിനെ തകർത്ത് സ്വീഡന്‍ ക്വാര്‍ട്ടറിൽ

New Update

Advertisment

സ്വിസ് പ്രത്യേകകളായ കൃത്യതയും കാര്യക്ഷമതയും സ്വീഡന് മുന്നില്‍ വിലപ്പോയില്ല. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വീഡന്‍ പരാജയപ്പെടുത്തിയത്. ഇരുടീമുകളും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തതെങ്കിലും അന്തിമഫലം സ്വീഡന് അനുകൂലമായി. അവസാന നിമിഷം വരെ ഗോള്‍ മടക്കാന്‍ സ്വിറ്റ്‌സര്‍ലന്റ് ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

FBL-WC-2018-MATCH55-SWE-SUI

66-ാം മിനുട്ടിലാണ് കളിയിലെ ഒരേയൊരു ഗോള്‍ സ്വീഡന്‍ നേടിയത്. സ്വീഡിഷ് താരം ഫോര്‍സ്ബര്‍ഗാണ് ഗോള്‍ നേടിയത്. ഗോളി കൃത്യമായി പ്ലേസ് ചെയിതിരുന്നുവെങ്കിലും സ്വിസ് താരത്തിന്റെ കാലില്‍ത്തട്ടി ഡിഫ്‌ലക്ഷന്‍ സംഭവിച്ചത് സ്വിറ്റ്‌സര്‍ലന്റിന് തിരിച്ചടിയായി. ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചുകഴിഞ്ഞ സ്വീഡന്റെ എതിരാളിയെയും ഇന്നറിയാം. കുറച്ചുസമയത്തിനുശേഷം നടക്കുന്ന ഇംഗ്ലണ്ട്-കൊളംബിയ മത്സര വിജയിയാകും സ്വീഡന്റെ എതിരാളി.

കളിയില്‍ 64 ശതമാനം ഗോള്‍ പൊസഷനും സ്വിറ്റ്‌സര്‍ലന്റിനായിരുന്നു. എന്നാല്‍ ഗോള്‍ മാത്രം നേടാനായില്ല. ഗോള്‍ നേടിയതിനേത്തുടര്‍ന്ന് കടുത്ത പ്രതിരോധത്തിലേക്ക് സ്വീഡന്‍ പിന്‍വലിഞ്ഞതാണ് സ്വിറ്റ്‌സര്‍ലന്റിന് ഇത്രയും ബോള്‍ പൊസഷന്‍ വര്‍ദ്ധിക്കാന്‍ കാരണം. ബോള്‍ പൊസഷനില്‍ ഒരുകാര്യവുമില്ല എന്ന് ഒരോ കളി കഴിയുന്തോറും വ്യക്തമാവുകയാണ്.

Advertisment