Advertisment

സ്വിറ്റ്‌സർലാൻഡിൽ ഡോ.സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം 10 ന് ശനിയാഴ്‌ച

New Update

publive-image

Advertisment

സൂറിച്ച്. സ്വിറ്റ്‌സർലണ്ടിലെ സാമൂഹ്യ മാധ്യമ കൂട്ടായ്‌മയായ ചങ്ങാതിക്കൂട്ടം സൂറിച്ചിൽ മാർച്ച് 10 ന് നടത്തുന്ന ഡോ. സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ ടോം കുളങ്ങര അറിയിച്ചു.

സൂറിച്ച് ഹോർഗനിലെ സെൻറ് ജോസഫ് കത്തോലിക്കാ ദേവാലയ ഹാളിലാണ് പ്രഭാഷണം നടക്കുക. ( St.Joseph church hall, Burghalden str.7, 8810 Horgen/ ZH) ഹോർഗൻ റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരപരിധിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

മാർച്ച് പത്തിന് ശനിയാഴ്‌ച കൃത്യം 5 മണിക്ക് പരിപാടി തുടങ്ങും. പ്രഭാഷണം, ഇടവേള, സംവാദം, അത്താഴം എന്നിങ്ങനെയാണ് പരിപാടി നടക്കുക. നൂറിലധികം പേർക്ക് ഇരിപ്പിടം ഒരുക്കും.സൂറിച്ചിലെ അറിയപ്പെടുന്ന കേരളാ റെസ്റ്റോറണ്ട് ആണ് ഭക്ഷണം ഒരുക്കുന്നത്. പ്രവേശനം തീർത്തും സൗജന്യമായാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

നൂറോളം പേര് ഇതിനോടകം പേര് രജിസ്റ്റർ ചെയ്ത് സഹകരിച്ചതിന് കൺവീനർ എല്ലാവർക്കും നന്ദി അറിയിച്ചു. സുഗമമായ ഒരുക്കങ്ങൾക്ക് ഇത് വളരെയധികം സഹായിച്ചുവെന്ന് കേരളാ റസ്റ്റോറണ്ട് ഉടമയും ചങ്ങാതിക്കൂട്ടം അംഗവുമായ സുരാജ് കോച്ചേരിലും അറിയിച്ചു.

ഈ സംവാദ സദസ്സിന് അനുബന്ധമായി ഒരുക്കിയ വെബ് സൈറ്റിന്റെ പ്രകാശനം നടന്നിരുന്നു. ചങ്ങാതിക്കൂട്ടാംഗമായ ഫൈസൽ കാച്ചപിള്ളി ആണ് വെബ്സൈറ്റ് ഡിസൈൻ ചെയ്തത്. www.changathi.ch എന്നാണ് വെബ് സൈറ്റിന്റെ നാമം. ടോം കുളങ്ങര ജേക്കബ് മാളിയേക്കൽ എന്നിവരാണ് കൂട്ടായ്മയുടെ അഡ്‌മിൻമാർ.

publive-image

മലയാള ഭാഷയിലുള്ള സംവാദങ്ങളും ചർച്ചകളും ആയി വെടിവട്ട സദസ്സുകൾ ഒരുക്കുന്ന കൂട്ടായ്മയുടെ ആദ്യ പൊതുപരിപാടി ആണ് ഇളയിടം മാഷിന്റെ പ്രഭാഷണം.

മലയാളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനായ ഡോ.സുനിൽ പി ഇളയിടത്തിന്റെ ആദ്യ യൂറോപ്യൻ സന്ദർശനവും ആണിത്. കൂടുതൽ വിവരങ്ങൾക്ക് www.changathi.ch എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

swiss swiss news
Advertisment