Advertisment

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തി സ്വപ്‌ന സുരേഷ്; കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ സമീപിച്ചു?; സംസ്ഥാനത്തിന് പുറത്തുള്ള അഭിഭാഷകരെയും സ്വപ്‌നയുടെ ആളുകള്‍ സമീപിച്ചു?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ സ്വപ്‌നയുമായി ബന്ധമുള്ള ആളുകള്‍ സമീപിച്ചു. എന്നാല്‍ പിന്നീട് ആശയവിനിമയം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.  സംസ്ഥാനത്തിന് പുറത്തുള്ള അഭിഭാഷകരെയും കോടതിയില്‍ ഹാജരാകാന്‍ സ്വപ്‌നയുടെ ആളുകള്‍ സമീപിച്ചതായി സൂചനയുണ്ട്.

Advertisment

publive-image

അതിനിടെ കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ കസ്റ്റംസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറി.

കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ, ഈ പണം എവിടേയ്ക്കാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഏതു വിവരവും വിശ്വസനീയമായ ഏജന്‍സിയ്ക്ക് കൈമാറുന്നതില്‍ തടസ്സമില്ല എന്നാണ് കസ്റ്റംസിന്റെ നിലപാട്.

latest news gold smuggling case tvm gold smuggling case all news swapna sures
Advertisment