Advertisment

സീറോ മലബാര്‍ സഭാതലവനെതിരെയുള്ള കേസ്: മാധ്യമങ്ങളുടേത് അതിരുകടന്നുള്ള വ്യാഖ്യാനം. സമുദായത്തെ അവഹേളിക്കാനുള്ള ശ്രമമെന്ന് മാനന്തവാടി രൂപത

New Update

കോഴിക്കോട് : സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിനെ മാധ്യമങ്ങളും വ്യക്തികളും തേജോവധം ചെയ്യുന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്ന്‍ മാനന്തവാടി രൂപതാ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ .publive-image

Advertisment

ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള നീക്കങ്ങളാണ് പിന്നണിയില്‍ നടക്കുന്നതെന്നു൦ മാനന്തവാടി രൂപതാ ആരോപിച്ചു .

എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തുവില്പനയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളെ സംബന്ധിച്ച്ട്ട് ഹൈക്കോടതിയില്‍ നല്‍കപ്പെട്ട ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ വിധിച്ചു എന്നതിനപ്പുറം അദ്ദേഹം ക്രിമിനലോ സിവിലോ സഭാനിയമങ്ങള്‍ക്ക് വിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്ന് യാതൊരു നിയമസംവിധാനങ്ങളും കണ്ടെത്തുകയോ കോടതി അദ്ദേഹത്തെ കുറ്റക്കാരനായി വിധിക്കുകയോ ചെയ്തിട്ടില്ല.

മാത്രവുമല്ല, ഈ വിവാദം ആരംഭിച്ച് ഇത്രയും നാളുകള്‍ക്ക് ശേഷം ഇന്നലെ (മാര്‍ച്ച് 6) മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ കാര്യാലയത്തില്‍ നിന്നിറങ്ങിയ പത്രക്കുറിപ്പില്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാതെയും സഭാനിയമങ്ങള്‍ പാലിച്ചും തന്നെയാണ് ക്രയവിക്രയങ്ങള്‍ നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കുന്നുമുണ്ട്.

സത്യത്തിനപ്പുറം വ്യക്തിതാത്പര്യങ്ങളും അടിസ്ഥാനവിവരങ്ങള്‍ പോലും അന്വേഷിക്കാതെയുള്ള വൈകാരികപ്രതികരണങ്ങളും മാധ്യമങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളുമാണ് ഈ വിഷയത്തെ ഇത്രമാത്രം വളച്ചൊടിക്കുകയും വഷളാക്കുകയും ചെയ്യുന്നത് എന്ന് കൗണ്‍സില്‍ വിലയിരുത്തി.

കേവലം ഒരു ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ മാത്രം ആവശ്യപ്പെട്ട് കോടതി നല്കിയ വിധിയുടെ അടിസ്ഥാനത്തില്‍ സീറോ-മലബാര്‍ സഭയുടെ തലവനെ അധിക്ഷേപിച്ചും കുറ്റക്കാരനാക്കിയും മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന എല്ലാ ശ്രമങ്ങളെയും മാനന്തവാടി രൂപതയുടെ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ ഒന്നടങ്കം അപലപിച്ചു.

rcsc bishop
Advertisment