Advertisment

ശുഹൈദിന്‍റെ മരണത്തിന്‍റെ ബാക്കിപത്രം ' ഞാന്‍ ഷുഹൈബ് ' കവിതയാക്കി കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖിന്‍റെ ഭാര്യയായ യുവ കവയിത്രി രംഗത്ത്. കവിതയുടെ ഓഡിയോ ക്ലിപ്പ് നവമാധ്യമങ്ങളില്‍ തരംഗമായി

New Update

publive-image

Advertisment

കണ്ണൂര്‍ : കണ്ണൂരില്‍ എതിരാളികളുടെ കൊലക്കത്തിയില്‍ അവസാനിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ മരണത്തിന്‍റെ ബാക്കിപത്രം കവിതയിലൂടെ അവതരിപ്പികുകയാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖിന്‍റെ ഭാര്യ ഷറഫന്നുസ ടി സിദ്ധിഖ്.

'ഞാന്‍ ഷുഹൈബ്' എന്ന് പേരിട്ട കവിത ആരംഭിക്കുന്നത് 'ഞാന്‍ നിങ്ങളിലൊരുവന്‍ .. നീതിബോധത്തിന്‍റെ തടവറയിലാണ് ഞാന്‍' എന്ന വരികളിലൂടെയാണ്. ഷുഹൈബിന്റെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നന്മകള്‍ ആവരണം ചെയ്യുന്ന കവിതയില്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ ഒളിയമ്പുകള്‍ ഏറെയുണ്ട്.

അറിയപ്പെടുന്ന യുവ കവയിത്രിയാണ് സിദ്ധിഖിന്‍റെ ഭാര്യ ഷറഫന്നുസ. മുന്‍പ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപെട്ടപ്പോള്‍ സമാന രീതിയില്‍ ഷറഫന്നുസ എഴുതിയ കവിത അന്നത്തെ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ് ക്ലബില്‍ ചൊല്ലിയത് വാര്‍ത്തയായിരുന്നു.

ഈ കവിതയ്ക്ക് അവതരണം നിര്‍വ്വഹിച്ചിരിക്കുന്നത് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കൂടിയായ ടി സിദ്ധിഖാണ്. രാഗേഷ് രാഗാണ് സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഫൈസല്‍ മുഹമ്മദ്‌ കീ ബോര്‍ഡ് നിര്‍വ്വഹിച്ചിരിക്കുന്നു.

kannur kannur murder cpm - congress
Advertisment