Advertisment

മുംബൈ ടി20 ലീഗിന് നാളെ തുടക്കം; ധവാല്‍ കുല്‍ക്കര്‍ണി മത്സരങ്ങളില്‍ നിന്ന് പുറത്ത്

New Update

പ്രഥമ മുംബൈ ടി20 ലീഗിന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നാളെ തുടക്കമാകും. നോര്‍ത്ത് മുംബൈ പാന്തേഴ്‌സും, ആര്‍ക്‌സ് അന്ധേരിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആറ് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം മാര്‍ച്ച് 21-ാമ തീയതിയാണ്.

Advertisment

publive-image

ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ, അഭിഷേക് നായര്‍, പൃഥ്വി ഷാ, മുന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം പോള്‍ വാല്‍ത്താട്ടി എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. അതേ സമയം, നിലവില്‍ ശ്രീലങ്കയില്‍ ത്രിരാഷ്ട്ര ടി20 പരമ്പര കളിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ടൂര്‍ണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാകും. വലം കൈയ്യന്‍ പേസ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയുടെ അഭാവമാണ് ടൂര്‍ണമെന്റിന്റെ പകിട്ടിന് തിരിച്ചടി നല്‍കുന്ന മറ്റൊരു കാര്യം. കണ്ണങ്കാലിലേനറ്റ പരിക്കിനെത്തുടര്‍ന്നാണ് താരം മത്സരങ്ങളില്‍ നിന്ന് പുറത്തായത്.

രണ്ട് മത്സരങ്ങളാണ് ഓരോ ദിവസവും ടൂര്‍ണമെന്റില്‍ ഉണ്ടാവുക. വൈകിട്ട് 3.30 നും ഏഴുമണിക്കും മത്സരങ്ങള്‍ ആരംഭിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പ്രഥമ മുംബൈ ടി20 ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍. നോര്‍ത്ത് മുംബൈ പാന്തേഴ്‌സ്, ആര്‍ക്‌സ് അന്ധേരി, നമോ ബന്ദ്ര ബ്ലാസ്‌റ്റേഴ്‌സ്, ശിവാജി പാര്‍ക്ക് ലയണ്‍സ്, സോബോ സൂപ്പര്‍ സോണിക്ക്‌സ്, മുംബൈ നോര്‍ത്ത് ഈസ്റ്റ് ട്രയംഫ് നൈറ്റ്‌സ് എന്നിവയാണ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍.

Advertisment