Advertisment

ശ്രീലങ്കയിലെ തോല്‍വി; ടീം ഇന്ത്യയില്‍ നിന്ന് മൂന്നുതാരങ്ങള്‍ പുറത്തേക്ക്

New Update

നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റില്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടേറ്റ തോല്‍വിയ്ക്ക് പിന്നാലെ ടീം ഇന്ത്യയില്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍. ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ കളിച്ച വിശാഖ് ശങ്കര്‍, ശാര്‍ദുല്‍ താക്കൂര്‍, യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ പുറത്തിരുന്നേക്കും.

Advertisment

publive-image

പകരം ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നീ യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

അതിനാല്‍ ഇന്നത്തെ മത്സരം വിജയിക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് കൊണ്ടാണ് ടീം ഇന്ത്യ നിദാഹാസ് ട്രോഫി കളിക്കുന്നത്. രോഹിത്ത് ശര്‍മ്മയാണ് ടീം ഇന്ത്യയുടെ നായകന്‍.

Advertisment