Advertisment

തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം ; ചിത്രകാരന്മാരുടെ ഭാവനയില്‍ ഇങ്ങനെ..; രക്ഷാദൗത്യത്തില്‍ പങ്കാളികളായവര്‍ക്കുള്ള ബഹുമതി

New Update

തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വരച്ചു കാണിക്കുകയാണ് ഒരുകൂട്ടം ചിത്രകാരന്മാര്‍ .തായ്‌ലാന്റിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയില്‍ കുടുങ്ങിയ 12 കൗമാര കായിക താരങ്ങളെയും അവരുടെ കോച്ചിനെയും ഗുഹവിഴുങ്ങി. ആധുനിക ലോകം കണ്ട ഏറ്റവും ഉൗര്‍ജിതമായ രക്ഷാപ്രവര്‍ത്തനമാണ് പിന്നീടുണ്ടായത് . കഠിനപ്രയത്നത്തിലൂടെ ഗുഹയ്ക്കുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആശ്വാസകരമായ ആ ദൃശ്യം ലോകത്തിന് കാട്ടിത്തന്നു.

publive-image

Advertisment

സഞ്ചാരികളുടെ പറുദീസയാണ് തായ്‌ലാന്‍ഡ്. കടലും കരയും ഒരുപോലെ ഇഴചേര്‍ന്നുകിടക്കുന്ന ഭൂപ്രദേശം. ഭൂപ്രകൃതി അനുസരിച്ച് ഉത്തരപര്‍വതം, ദക്ഷിണ ഉപദ്വീപ്, ഖൊറാത്ത് പീഠഭൂമി, മധ്യസമതലം, എന്നിങ്ങനെ നാലായി തിരിക്കാം തായ്‌ലാന്‍ഡിനെ . ഹിമാലയത്തിന്റെ തുടര്‍ച്ചയാണ് ഉത്തരപര്‍വതം. ഉത്തരപര്‍വത മേഖലയുടെ മലമടക്കുകളില്‍ സ്ഥിതിടെയ്യുന്ന പ്രാചീന ഗുഹകള്‍ സാഹസിക സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. വിശ്വാസങ്ങളുടെ ഭാഗമായും സാഹസിക വിനോദത്തിനുമായി നിരവധിയാളുകളാണ് ദിവസവും ഈ ഗുഹകള്‍ സന്ദര്‍ശിക്കുന്നത്.

publive-image

വളരെ ചെറിയ ഗുഹകളും ഉള്ളിലോട്ട് കയറുന്തോറും നീളം കൂടിവരുന്ന ഗുഹകളും ഇവിടെയുണ്ട്. ഇതില്‍ ഒന്നാണ് ചിയാങ് റായ് പ്രവശ്യയിലുള്ള താം ലുവാങ് ഗുഹ. 10 കിലോമീറ്റര്‍ ദൂരം ചെങ്കുത്തായ ഇറക്കങ്ങളും അപകടം നിറഞ്ഞ പാറകളും. അകത്തേക്ക് കയറിചെല്ലുന്തോറും കൂട്ടിനുള്ളത് ഇരുട്ടും ഭയപ്പെടുത്തുന്ന ശബ്ദങ്ങളും മാത്രം. മലയിടുക്കിലെ ഏറ്റവും ദുഷ്കരമായ ഈ ഗുഹയെ 'ചെകുത്താന്റെ വായ' എന്നും വിശേഷിപ്പിക്കുന്നു.



ആഴ്ചച്കളോളം നീണ്ട തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വരച്ചു കാണിക്കുകയാണ് ഒരുകൂട്ടം ചിത്രകാരന്മാര്‍ .

തദ്ദേശീയരായ കലാകാരന്മാരാണ് തങ്ങളുടെ ചിത്രകലയിലൂടെ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാണിക്കുന്നത്. അവരുടെ ചിത്രകലയില്‍ പ്രധാനമായും എടുത്തുകാണിക്കുന്നത് ദൗത്യസംഘത്തില്‍ അംഗമായ സമന്‍ ഗുനാനെയാണ്. കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ അദ്ദേഹം മരണപ്പെട്ടിരുന്നു

publive-image

വടക്കന്‍ തായ്‌ലന്‍ഡിലെ ഒരു സ്വകാര്യ ഗാലറിയായ ആര്‍ട്ട് ബ്രിഡ്ജിലാണ് ചിത്രകല പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിജയകരമായ ഒരു രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

publive-image

ഒപ്പം കാല്‍ച്ചുവട്ടില്‍ പന്നിക്കുഞ്ഞുങ്ങളുമായുള്ള സമന്‍ കുനാന്റെ പ്രതിമയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു .കൂടാതെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ കോട്ടിനെയും വളരെ വ്യക്തമായി തന്നെ ആവിഷ്‌ക്കരിച്ചിരിക്കുന്നു

publive-image

publive-image

publive-image

Advertisment