Advertisment

മലപ്പുറം പാണമ്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു; കോഴിക്കോട്-തൃശൂര്‍ പാതയില്‍ വാഹന ഗതാഗതം തിരിച്ചുവിട്ടു

New Update

പാണമ്പ്ര: മലപ്പുറം പാണമ്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. കോഴിക്കോട്-തൃശൂര്‍ പാതയില്‍ വാഹന ഗതാഗതം തിരിച്ചുവിട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Advertisment