Advertisment

വേറിട്ട ലുക്ക്‌ കൈവരിക്കാന്‍ ശരീരമാസകാലം ടാറ്റു ചെയ്ത വ്യക്തി

New Update

publive-image

Advertisment

27 കാരനായ എലി ഇങ്ക് ഇന്ന് ടാറ്റു മാന്‍ എന്ന പേരിലാണ് ലോകമെങ്ങും അറിയപ്പെടുന്നത്. ശരീരത്തു ഒരു ഭാഗവും ഇനി ബാക്കിയില്ല. രഹസ്യഭാഗങ്ങള്‍ വരെ പെയിന്റ്‌ ചെയ്തുകഴിഞ്ഞു.

ആളുകള്‍ ഇദ്ദേഹത്തെ കളിയാക്കുമ്പോഴും ഉപദേശിക്കുമ്പോഴും ഒന്നും എലിക്കു തെല്ലും കുലുക്കമില്ല. രോഗത്തിനും ,മരണത്തിനും വരെ ഇത് കാരണമാകാം എന്നതൊന്നും അയാള്‍ കാര്യമാക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷമായി അദ്ദേഹം ടാറ്റു ചെയ്തുവരുന്നു.

publive-image

ചെറുപ്പത്തില്‍ തന്റെ അമ്മാവന്‍ ശരീരത്ത് ടാറ്റു ചെയ്യുന്നത് കണ്ടപ്പോള്‍ തുടങ്ങിയ ആകര്‍ഷണമാണിതെന്നും മുഴുവന്‍ ശരീരവും കളര്‍ഫുള്‍ ആയിക്കഴിഞ്ഞപ്പോള്‍ വല്ലാത്ത ആത്മസംതൃപ്തി തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ മാറ്റത്തിന്‍റെ ഫീലിംഗ് ഉള്‍ക്കൊള്ളാന്‍ തനിക്കു മാത്രമേ കഴിയുള്ളൂ വെന്നും അദ്ദേഹം പറയുന്നു.

publive-image

ആരെന്തു പറഞ്ഞാലും ആക്ഷേപിച്ചാലും തന്‍റെ ഗേള്‍ ഫ്രണ്ട് ഇപ്പോഴും ഒപ്പമുണ്ടെന്നും അതാണ്‌ തന്‍റെ വിജയമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Advertisment