Advertisment

തേയിലക്കൊളുന്തിന്‍റെ വില സർവകാല റെക്കോഡിലെത്തി

New Update

ഇടുക്കി: തേയിലക്കൊളുന്തിന്‍റെ വില സർവകാല റെക്കോഡിലെത്തി. കിലോയ്ക്ക് 30 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ ലഭിക്കുന്ന വില. എന്നാൽ തേയിലപ്പൊടി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മൂലം കൂടിയ വില അധിക ദിവസം ലഭിക്കില്ലെന്നാണ് കർഷകരുടെ ആശങ്ക.

ഇറക്കുമതി തീരുമാനത്തിനെതിരെ സമരം ശക്തമാക്കാനുളള തീരുമാനത്തിലാണ് കർഷക സംഘടനകൾ. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് തേയിലക്കൊളുന്തിന്‍റെ വില കിലോയ്ക്ക് 20 രൂപയ്ക്ക് മുകളിലെത്തുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം നാലിലൊന്നായി കുറഞ്ഞതാണ് വില കൂടാൻ കാരണം. ലോക്ക് ഡൗണ്‍ മൂലം ഉൽപ്പാദനം കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് തേയിലപ്പൊടി ഇറക്കുമതി ചെയ്യാനുള്ള അനുമതി വൻകിടക്കാർ നേടിയെടുത്തത്.

Advertisment