Advertisment

തല താഴ്ത്തി ഇരുന്ന് കരയുകയായിരുന്ന അച്ഛനു നേരെ വിരല്‍ ചൂണ്ടികൊണ്ട് ഡോക്ടര്‍ ചോദിച്ചു... ''തിരുത്താനാവുമോ നിങ്ങള്‍ക്ക്...?'' ;വൈറലായി അധ്യാപകന്റെ പോസ്റ്റ്

New Update

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്ന അവളെ ക്ലാസിലെ അധ്യാപകര്‍ക്ക് വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ കളിച്ച് ചിരിച്ച് ഒരു പൂമ്പാറ്റയെ പോലെ പാറി നടന്ന ആ കുരുന്ന് പതുക്കെ പതുക്കെ രോഗശൈയയിലേക്ക് വീണു. ഈ പൊന്നുമകളുടെ തളര്‍ച്ച കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അങ്ങനെ ആ അധ്യാപകന്‍ അവളെ സന്ദര്‍ശിച്ചു പ്രശ്‌നങ്ങള്‍ ആരാഞ്ഞു. അച്ഛന്റെ മദ്യപാനമാണ് മകളെ കിടപ്പിലാക്കിയത്. വിഷമത്തിലുപരി ആ അധ്യാപകന് ഉള്ളില്‍ ദേഷ്യമാണ് വന്നത്.

Advertisment

'നിങ്ങളോട് മോള്‍ക്ക് അങ്ങേയറ്റത്തെ ഇഷ്ടവും സ്‌നേഹവുമാണ്.. അമ്മയേക്കാള്‍ അവള്‍ സ്‌നേഹിക്കുന്നത് നിങ്ങളെയാണ് ..നിങ്ങള്‍ മദ്യപിക്കുന്നത് മോള്‍ക്ക് അറിയാം..മദ്യപാനത്തെക്കുറിച്ചുളള മാഷിന്റെ ക്ലാസുകള്‍ അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നു..കരള്‍ രോഗം ബാധിച്ച് തന്റെ അച്ഛന്‍ മരിച്ചു പോകുമെന്ന ചിന്ത അവളുടെ മനസ്സിനെ നിരന്തരം വേട്ടയാടുന്നു .... മനസ്സിന്റെ ഈ പ്രശ്‌നം ശരീരത്തിലേക്ക് പടര്‍ന്നതാണ്''.

തല താഴ്ത്തി ഇരുന്ന് കരയുകയായിരുന്ന അച്ഛനു നേരെ വിരല്‍ ചൂണ്ടികൊണ്ട് ഡോക്ടര്‍ ചോദിച്ചു...

''തിരുത്താനാവുമോ നിങ്ങള്‍ക്ക്...?''

അധ്യാപകനായിരുന്ന ഷബീര്‍ കളിയാട്ടമുക്കിന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതാണ് ഇങ്ങനെ...

publive-image

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

അധൃാപകന്റെ കുപ്പായമിട്ട കാലമായിരുന്നു ജീവിതത്തിന്റെ വസന്തകാലം.

മനസ്സിലെ ചിന്തകളും സ്വപ്നങ്ങളും പങ്കുവെക്കാനും ചര്‍ച്ച ചെയ്യാനും ' തലമുറ ' മുന്നില്‍.

ഞാനൊരു മികച്ച അധൃാപകനൊന്നുമായിരുന്നില്ലെങ്കിലും കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു എന്നാണ് എന്റെയൊരു തോന്നല്‍...അതിന് കാരണമുണ്ട്ട്ടോ...അധൃാപക ദിനത്തില്‍ ' Beloved Teacher ' ആയി തെരെഞ്ഞെടുത്തത് എന്നെയായിരുന്നു..കാഴ്ച്ചയില്‍ ഞാനൊരു പരുക്കനായിരുന്നെങ്കിലും ...????

കഥകളോ , സമകാലീന വിഷയങ്ങളോ പറഞ്ഞുകൊണ്ടായിരുന്നു ക്ലാസില്‍ ഞാനെന്റെ ' വര്‍ത്തമാനം ' ആരംഭിച്ചിരുന്നത് . ഓ....അത് മറന്നു പോയി..ഞാനൊരു ചരിത്രാധൃാപകനായിരുന്നു കെട്ടോ...!

പലപ്പോഴും എന്റെ വര്‍ത്തമാനങ്ങള്‍ സിലബസിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടിരുന്നു.

ചില നേരങ്ങളില്‍ പരിപൂര്‍ണ്ണ നിശബ്ദത ...മറ്റു ചിലപ്പോള്‍ ചൂടേറിയ ചര്‍ച്ചകള്‍... ശരിക്കും ആസ്വദിക്കുകയായിരുന്നു..അപ്പുറത്തെ ക്ലാസുകാര്‍ക്ക് ശല്ലൃമായിരുന്നെങ്കിലും..!

ഞാനെന്തൊരു ബോറനാണ്...!

അനുഭവം വിവരിക്കാന്‍ പറഞ്ഞിട്ട് ...എന്നെക്കുറിച്ച് തന്നെ പറയുന്നു...നിങ്ങള്‍ തന്നെ നോക്കൂ ...സുഹൃത്തുക്കളേ , എത്ര തവണ ' ഞാന്‍ ' വന്നെന്ന് ..ബോറന്‍..!

ക്ലാസിലെ മിടുക്കിയായിരുന്നു അവള്‍....ചര്‍ച്ചകളിലെ സജീവ സാന്നിധൃം.കുറച്ചൊക്കെ എഴുതുകയും വായിക്കുകയും ചെയ്യും..ഒരു വിഷയം ക്ലാസില്‍ അവതരിപ്പിക്കാന്‍ അവള്‍ക്ക് പ്രതേൃാകമായൊരു കഴിവു തന്നെയുണ്ട്..ഒരുപാട് സ്വപ്നങ്ങളും ..!

ഫലസ്തീന്‍ എെകൃദാര്‍ഢൃ പ്രകടനം നടത്തിയപ്പോഴാണ് അവളുടെ ധൈരൃം ഞാന്‍ ശരിക്കും കണ്ടത്..എന്തുമാത്രം വൈകാരികമായാണ് അവള്‍ മുദ്രാവാകൃങ്ങള്‍ വിളിച്ചു കൊടുത്തത്..വേങ്ങര ടൗണിലെ ആദൃ സംഭവമായിരുന്നു അത്..

ഹിസ്റ്ററി അസോസിയേഷന്‍ ചെയര്‍ പേഴ്സണ്‍ ആയിരുന്ന അവളുടെ തന്നെയാണ് ആ വര്‍ഷത്തെ ടൂര്‍ പ്ലാച്ചിമടയിലേക്ക് മാറ്റാന്‍ മുന്‍കൈയ്യെടുത്തതും ...ആ യാത്രയെക്കുറിച്ച് മറ്റൊരു സമയത്ത് പറയാം.

ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു..

" എനിക്ക് മാഷെ പോലെ ഒരു ടീച്ചറാകണമെന്ന്..."

ദേ ....പിന്നെയും ഞാന്‍..!

ഇടക്കിടക്ക് അവള്‍ ക്ലാസില്‍ വരാതായി...വരുന്ന ദിവസങ്ങളില്‍ തന്നെ തീരേ ഉന്മേഷമില്ലാതെ...അലസമായി ഇരിക്കുന്നു.

ഞാനവളെ വിളിച്ച് കാരൃമന്വോഷിച്ചു...?

" ഒന്നുമില്ല മാഷേ...കാല്‍മുട്ടിന് ചെറിയൊരു വേദന ..അതിന് മരുന്ന് കഴിക്കുന്നുണ്ട്..മരുന്നിന്റെ ക്ഷീണമാണ് " അവള്‍ വേഗം ക്ലാസിലേക്ക് പോയി .

പിന്നീട് ...കുറേ ദിവസത്തിന് അവളെ കാണാതായപ്പോള്‍ റെജിസ്റ്ററില്‍ നിന്നും നമ്പറെടുത്ത് അവളുടെ വീട്ടിലേക്ക് വിളിച്ചു .

അവളുടെ അച്ഛനാണ് ഫോണെടുത്തത്..

" മാഷേ....ഞാന്‍ അങ്ങോട്ട് വരാനിരിക്കുകയിരുന്നു .നാളെ ഞാന്‍ കോളേജിലേക്ക് വരാം . "

" വേണ്ട...ഞങ്ങള്‍ അങ്ങോട്ട് വരാം...ഊരകത്ത് നവോദയ സ്കൂളിന്റെ അടുത്തല്ലേ വീട് .."

ഞാന്‍ രാജന്‍ മാഷോട് കാരൃം പറഞ്ഞു..ഞങ്ങളൊരുമിച്ച് അവളുടെ വീട്ടിലേക്ക് പോയി.

ചിരിച്ച മുഖവുമായി അവള്‍ ഞങ്ങളെ സ്വീകരിച്ചു.പക്ഷേ ..മുഖത്ത് പഴയ പ്രസരിപ്പില്ല..വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്.

" മാഷേ ....എനിക്ക് സന്തോഷായി...മാഷ് എന്റെ വീട്ടിലേക്ക് വന്നല്ലോ.."

ഞാന്‍ ചിരിച്ചു...

അച്ഛന്‍ അവളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍..ഞാന്‍ പറഞ്ഞു

" നമുക്ക് പുറത്ത് പോയി സംസാരിക്കാം.."

" മോള്‍ക്ക് കാല്‍മുട്ടിലെ വേദന വല്ലാതെ കൂടിയിരിക്കുന്നു..മരുന്ന് കഴിക്കുമ്പോള്‍ ആശ്വാസാവും..ഒന്ന് രണ്ട് ഡോക്ടര്‍മാരെ കാണിച്ചു..എക്സറേയും സ്കാനിങ്ങുമെല്ലാം നടത്തി..അതിലൊന്നും ഒന്നും കാണുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്...അവളാണെങ്കില്‍ ഇപ്പൊ ഒന്നിലും ഒരു ശ്രദ്ധയില്ലാതെ....ഒരു പ്രതേൃാക പെരുമാറ്റവും...ഞങ്ങള്‍ക്ക് ആകെയുളള മോളാ....." അദ്ധേഹം കരയാന്‍ തുടങ്ങിയിരുന്നു.

" നമുക്കവളെ ഒരു സൈകാട്രിസ്റ്റിനെ കാണിച്ചാലോ...? കോഴിക്കോട് എന്റെയൊരു സുഹൃത്തുണ്ട് ...ഞാന്‍ വിളിച്ച് പറയാം.." രാജന്‍ മാഷാണ് പറഞ്ഞത് .

ആദൃം അദ്ദേഹം എതിര്‍പ്പ് പറഞ്ഞെങ്കിലും മാഷ് കാരൃങ്ങള്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചു.

" നാളെ തന്നെ പൊയ്ക്കോളൂ ...മാഷും കൂടെ പോവണം ട്ടോ..."

പിറ്റേന്ന് ഡോക്ടറുടെ അടുത്തേക്ക് പോവുമ്പോള്‍ അവള്‍ ചോദിച്ചു..

" എനിക്ക് മാനസിക രോഗമാണല്ലേ...." ?

" ഹേയ് ...അങ്ങിനെയല്ല....ഡോക്ടറോടൊന്ന് സംസാരിക്കാന്‍ ...ചെറിയൊരു കൗണ്‍സിലിംങ്ങ് ..അത്രേയൊളളു.."

ഞങ്ങള്‍ നാലു പേരെയും ഒരുമിച്ചിരുത്തിയും ഒറ്റയായും ഡോക്ടര്‍ വിശദമായി സംസാരിച്ചു.

അവസാനം എന്നെയും അച്ഛനെയും ഒരുമിച്ച് വിളിച്ചു.

" നിങ്ങള്‍ രണ്ടു പേരുമാണ് അവളുടെ അസുഖത്തിന് കാരണക്കാര്‍.."

" ഞാനോ...! " ? ഞാനാകെ നടുങ്ങി..

" നിങ്ങളല്ല....ഇയാള്‍ ...." ! അച്ഛനു നേരെ കൈ ചൂണ്ടികൊണ്ട് ഡോക്ടര്‍.

" മാഷ് കുറച്ച് മുമ്പ് മദൃപാനത്തെക്കുറിച്ച് ക്ലാസില്‍ സംസാരിച്ചിരുന്നില്ലേ.."

" സംസാരിക്കാറുണ്ട്..."

" നിങ്ങള്‍ മദൃപിക്കാറുണ്ടെന്നല്ലേ പറഞ്ഞത് .." ? അച്ഛനോടാണ് .

ഡോക്ടര്‍ പറഞ്ഞു തുടങ്ങി..

" നിങ്ങളോട് മോള്‍ക്ക് അങ്ങേയറ്റത്തെ ഇഷ്ടവും സ്നേഹവുമാണ്.. അമ്മയേക്കാള്‍ അവള്‍ സ്നേഹിക്കുന്നത് നിങ്ങളെയാണ് ..നിങ്ങള്‍ മദൃപിക്കുന്നത് മോള്‍ക്ക് അറിയാം..മദൃപാനത്തെക്കുറിച്ചുളള മാഷിന്റെ ക്ലാസുകള്‍ അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നു..കരള്‍ രോഗം ബാധിച്ച് തന്റെ അച്ഛന്‍ മരിച്ചു പോകുമെന്ന ചിന്ത അവളുടെ മനസ്സിനെ നിരന്തരം വേട്ടയാടുന്നു ....മനസ്സിന്റെ ഈ പ്രശ്നം ശരീരത്തിലേക്ക് പടര്‍ന്നതാണ് അവളുടെ കാല്‍ മുട്ട് വേദന ...നമ്മളറിയുന്നില്ല..നമ്മുടെ പ്രവര്‍ത്തികള്‍ എങ്ങിനെയൊക്കെ നമ്മെ സ്നേഹിക്കുന്നവരെ ബാധിക്കുന്നുവെന്ന്..."

തല താഴ്ത്തി ഇരുന്ന് കരയുകയായിരുന്ന അച്ഛനു നേരെ വിരല്‍ ചൂണ്ടികൊണ്ട് ഡോക്ടര്‍ ചോദിച്ചു...

" തിരുത്താനാവുമോ നിങ്ങള്‍ക്ക്..."?

ഡോക്ടര്‍ അവളെയും അമ്മയെയും മുറിയിലേക്ക് വിളിപ്പിച്ചു.

മോളെ കെട്ടിപിടിച്ച് അച്ഛന്‍ കുട്ടികളെ പോലെ കരഞ്ഞു..

" ഇല്ല ....മോളെ ....ഇനി ഒരിക്കലുമില്ല......."

സന്തോഷം കൊണ്ടോ എന്തോ എനിക്കും കരച്ചില്‍ വന്നു...പുറത്തിറങ്ങാന്‍ നേരം ഡോക്ടര്‍ പറഞ്ഞു...

" മാഷേ....നിങ്ങളെ വല്ലൃ ഇഷ്ടാണ് ട്ടോ ഇവള്‍ക്ക്..."

എല്ലാവരും ചിരിച്ചു......

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ ക്ലാസില്‍ വരാന്‍ തുടങ്ങി...

ഒന്നും സംഭവിക്കാത്ത പോലെ...

വര്‍ഷങ്ങള്‍ക്ക് ശേഷം വേങ്ങരയില്‍വെച്ച് ഞാനാ അച്ഛനെ കണ്ടിരുന്നു..

" മോളെ കല്ലൃാണം കഴിഞ്ഞു...ഇപ്പൊ ടീച്ചറായി വര്‍ക്ക് ചെയ്യുകയാണ്..കല്ലൃാണം പറയാന്‍ മാഷേ അന്വോഷിച്ചപ്പോള്‍ മാഷ് ഗള്‍ഫിലാണെന്നാണ് അറിഞ്ഞത്..."

അത് പറയുമ്പോഴുളള ആ അച്ഛന്റെ കണ്ണിലെ സന്തോഷം എനിക്ക് ശരിക്കും അനുഭവപ്പെട്ടു...കാരണം എന്റെ ഉളളിലും ആ സന്തോഷം ഉണ്ടല്ലോ...

സുഹൃത്തുക്കളേ.....,

ഈ അച്ഛന്റെയും,മകളുടെയും ചിത്രം എന്റെയും നിങ്ങളുടെയും മനസ്സില്‍ ഉണ്ടായിരിക്കട്ടെ..

Advertisment