Advertisment

മിസ്സ് കോൾ ഹെൽപ്പ് ലൈൻ: ജീവന്റെ വിലയറിഞ്ഞ രക്ഷാപ്രവർത്തനം

New Update

കോഴിക്കോട്:  മലയാളികൾ മനസ്സറിഞ്ഞ്, ഹൃദയത്തിന്റെ ഭാഷയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഓരോ നിമിഷത്തിനും അനേകം ജീവനകളുടെ വിലയുണ്ടായിരുന്നു.

Advertisment

അടിയന്തര സാഹചര്യങ്ങളിൽ എല്ലാവർക്കും സുപരിചിതമായ ,ഏതൊരു സാധാ ഫോണിലും ലഭ്യമായ മിസ്സ് കോൾ സേവനം, രക്ഷാപ്രവർത്തന ഹെൽപ്പ് ലൈൻ നമ്പറാക്കി മാറ്റി ജലപ്രളയത്തിൽ അകപ്പട്ടവരുടെ ജീവന്റെയും സമയത്തിന്റെയും വിലയറിഞ്ഞ രക്ഷാപ്രവർത്തന മാതൃക കാട്ടിയിരിക്കുകയാണ്, കോഴിക്കോട്ടെ അഖിൽ കൃഷ്ണനും സുഹൃത്തുക്കളും.

publive-image

വെബ്ക്വ എന്ന തന്റെ കമ്പനിയുടെ ബിസിനസ്സ് ലീഡ് മാനേജമെന്റ് ആപ്ളിക്കേഷനായ 'GetLeadCRM' ൽ മാറ്റങ്ങൾ വരുത്തിയാണ് 24 X 7 മിസ്സ് കോൾ ഹെൽപ്പ് ലൈൻ സേവനം സാധ്യമാക്കിയത്.

ഹെൽപ്പ് ലൈൻ നമ്പറായ 8824433449 ലേക്ക് കോൾ ചെയ്താൽ, വരുന്ന കോൾ കട്ടാവുകയും, ആ നമ്പറിലേക്ക് തിരിച്ച് വിളിച്ച് പ്രളയത്തിൽ അകപ്പെട്ടവരുടെ ശരിയായ സ്ഥലം, ആളുകളുടെ എണ്ണം, അപകടാവസ്ഥ എന്നി കാര്യങ്ങൾ മനസ്സിലാക്കി ,കൃത്യമായി ക്രോഡീകരിച്ച് രക്ഷാപ്രവർത്തകർക്ക് കൈമാറിയാണ് ഇവരുടെ സേവനം ജനങ്ങൾക്ക് പ്രയോജനകരമാക്കി തീർത്തത്.

ഈ സേവനം ഏകോപിപ്പിക്കുന്നതിനായി കോൾ വിളിക്കുന്നവർ, ശരിയായ വിവരങ്ങൾ ക്രമീകരിക്കുന്നവർ, റെസ്ക്യൂ ടീമിന് വിവരങ്ങൾ കൈമാറുന്നവർ എന്നിങ്ങനെ മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകളും സൃഷ്ടിച്ച് ഏകേദശം 3500 ൽ അധികം കോളുകൾ കൈകാര്യം ചെയ്യുകയും നല്ലൊരു ശതമാനം ആളുകളെയും രക്ഷിക്കുവാനും മിസ്സ് കോൾ ഹെൽപ്പ് ലൈന് സാധിച്ചു.

publive-image

മിസ്സ് കോൾ ഹെൽപ്പ് ലൈന് മാനേജ് ചെയ്യുന്നതിനായി, ഐ ടി കമ്പനി സി ഇ ഒ അഖിൽ കൃഷ്ണന്റെ നന്മ നിറഞ്ഞ ആശയത്തിനു പിന്തുണയുമായി ,സുഹൃത്തുക്കളും, പരിചയസമ്പന്നരായ ചെറുപ്പക്കാരുമടക്കം സേവന തൽപ്പരരായി രാജ്യത്തിന്റെ പല ഭാഗത്തുള്ള നിരവധിയാളുകളാണ് മുന്നോട്ട് വന്നത്.

രാപകൽ വ്യത്യാസമില്ലാതെ നടത്തിയ മിസ്സ് കോൾ ഹെൽപ്പ് ലൈൻ സേവനത്തിലൂടെ രക്ഷപ്പെട്ട ധാരാളം വ്യക്തികൾ തിരിച്ച് വിളിച്ച് നന്ദി പറഞ്ഞപ്പോൾ, തങ്ങളാൽ കഴിയുന്ന ഒരു കൈ സഹായമെങ്കിലും ചെയ്യാൻ സാധിച്ചല്ലോ എന്ന സംതൃപ്തിയിലാണ് അഖിലും സുഹൃത്തുക്കളും.

രാജ്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് ജലപ്രളയം കടന്നു പോകുമ്പോൾ, നാടിന് നന്മയായി മാറുന്ന യുവ പ്രതിഭകളും അവരുടെ ആശയങ്ങളുമാണ് ഏത് പ്രളയത്തേയും തോൽപ്പിക്കുന്ന കരുത്ത് എന്നതിൽ നമുക്ക് അഭിമാനിക്കാം.

Advertisment