Advertisment

ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ചാറ്റ് ഉടന്‍ തന്നെയെത്തും

author-image
ടെക് ഡസ്ക്
New Update

ഇന്‍സ്റ്റാഗ്രാമില്‍ ഉടന്‍ തന്നെ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലൈവ് വീഡിയോ ചാറ്റുകള്‍ വഴി പരസ്യമായുള്ള വീഡിയോ ചാറ്റ് സൗകര്യമാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഇതില്‍ നിന്നും മാറി മറ്റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ മാതൃകയിലാണ് രണ്ട് പേര്‍ക്ക് പരസ്പരം രഹസ്യമായി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം ഒരുക്കുന്നത്.

Advertisment

publive-image

വാബീറ്റാ ഇന്‍ഫോയാണ് ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സ്‌നാപ്ചാറ്റ് മാതൃക അനുകരിച്ചാണ് ഇന്‍സ്റ്റാഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. വീഡിയോ ചാറ്റ് ചെയ്യണമെങ്കില്‍ ആദ്യം ഇന്‍സ്റ്റാഗ്രാമിലെ ഡയറക്റ്റ് ചാറ്റ് സംവിധാനം വഴി ചാറ്റിങ് ആരംഭിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍സ്റ്റാഗ്രാം ഡയറക്ട് ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായാണ് വീഡിയോ ചാറ്റ് ചെയ്യുന്നതിനുള്ള വീഡിയോ ഐക്കണ്‍ ഉണ്ടാവുക. ഇന്‍സ്റ്റാഗ്രാമിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവും. നിലവില്‍ പരസ്പരം ടെക്സ്റ്റ് മെസേജ് അയക്കാനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം ഒരുക്കുന്നുണ്ട്.

Advertisment