Advertisment

മുപ്പത് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

New Update

ടെന്നിസ്സി: 2009 നു ശേഷം ടെന്നിസ്സിയില്‍ ആദ്യമായി വധശിക്ഷ നടപ്പാക്കി. 1985 ല്‍ ഏഴു വയസ്സുള്ള പെണ്‍കുട്ടിയ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ പ്രതി ബില്ലി റിക്കിന്റെ (59) വധശിക്ഷയാണ് ആഗസ്റ്റ് 9 വ്യാഴാഴ്ച വൈകിട്ട് 7.30 ന് വിശ്രമിശ്രിതം കുത്തിവെച്ച് നടപ്പാക്കിയത്.

Advertisment

publive-image

1985 ല്‍ നടത്തിയ കൊലപാതകത്തില്‍ 1986 ല്‍ വധശിക്ഷ വിധിച്ചതിന് ശേഷം 32 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന പ്രതി മരണത്തിന് തൊട്ട് മുന്‍പ് താന്‍ ചെയ്ത പ്രവര്‍ത്തിക്ക് മാപ്പപേക്ഷിച്ച്.വ്യാഴാഴ്ച സുപ്രീം കോടതി പ്രതിയുടെ അപ്പീല്‍ തള്ളി മിനിട്ടുകള്‍ക്കുമാണ് വധശിക്ഷ നടപ്പാക്കിയത്.

അബോധാവസ്ഥയിലാക്കുന്ന MIDAZOLAM എന്ന മരുന്ന് കുത്തിവെച്ചതിന് ശേഷമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുന്ന ശക്തിയേറിയ വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു.മരണ സമയത്ത് പ്രതിയില്‍ നിന്നും ഉയര്‍ന്ന ശബ്ദവും, കനത്ത ശ്വാസോച്ഛ്വാസവും വിഷമിശ്രിതത്തിന്റെ ഭീകര സ്വഭാവം വെളിപ്പെടുത്തുന്നതായിരുന്നതായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സമീപകാലത്ത് വധശിക്ഷക്കെതിരെ മാര്‍പാപ്പ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും, ബില്ലിയുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടും പുറത്തു പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.മയക്കുമരുന്നിന്റെ പ്രവര്‍ത്തനം എത്രമാത്രം കാര്യക്ഷമമാണെന്നതില്‍ സംശയം ഉയരുന്നുണ്ട്.

1980ല്‍ കണ്‍വീവിയന്റ് സ്റ്റോര്‍ കവര്‍ച്ച ചെയ്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതി സിസില്‍ ജോണ്‍സന്റെ 2009 ല്‍ വധശിക്ഷക്ക് ശേഷം ആദ്യമായാണ് ടെന്നിസ്സില്‍ മറ്റൊരു വധശിക്ഷ നടന്നത്.

Advertisment