Advertisment

സൗദി: ഇരുപത്തിരണ്ടു ഇന്ത്യക്കാർ ഭീകര കേസുകളിൽ ജയിലുകളിൽ

New Update

ജിദ്ദ: ഭീകരവാദ കേസുകളിൽ സൗദി അറേബ്യൻ ജയിലുകളിലുള്ള ഇന്ത്യക്കാരുടെ എണ്ണം ഇരുപത്തി രണ്ടായെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ വർഷം പുതുതായി പതിനാല് ഇന്ത്യക്കാർ കൂടി ഭീകര പ്രവർത്തനത്തിന്റെ പേരിൽ മറ്റൊരു പതിനാലു ഇന്ത്യക്കാരെ കൂടി സൗദി സുരക്ഷാ വിഭാഗം പിടികൂടിയതിനെ തുടർന്നാണ് മൊത്തം ഇന്ത്യൻ ഭീകര തടവുകാരുടെ എണ്ണം ഇരുപത്തി രണ്ടായത്.

Advertisment

പാകിസ്ഥാനിൽ നിന്നുള്ള പതിനെട്ടു പേരും കഴിഞ്ഞ വര്ഷം ഭീകരതാ കേസിൽ സൗദിയിൽ പിടിയിലായി. ഇവരുൾപ്പെടെ മൊത്തം 5,434 ഭീകരരാണ് സൗദി ജയിലുകളിൽ നിയമാനുസൃത നടപടികൾ കാത്ത് സൗദി തടവറകളിൽ ഉള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ . ഇവരിൽ 1010 പേർ വിദേശി പൗരന്മാരാണ്.

publive-image

ഇക്കഴിഞ്ഞ വർഷം മാത്രം മൊത്തം 355 വിദേശികളെയാണ് ഭീകരവാദ കേസുകളിൽ സൗദിയിൽ പിടിയിലായത്. ഇവരിൽ 125 യമനികൾ, 55 സിറിയക്കാർ, 41 ഈജിപ്തുകാർ, 19 സുഡാനികൾ, 16 തുർക്കികൾ, 13 ഫിലിപ്പൈൻസുകാർ, 5 ജോർദാൻകാർ എന്നിവരും ഉൾപ്പെടുന്നു.

ഇവരുടെ കേസുകളെല്ലാം അന്വേഷണ ഘട്ടത്തിലാണ്. ഇതിനു മുമ്പത്തെ നാല് വർഷങ്ങളിലായി ഭീകരവാദത്തിന് പിടിയിലായ ഏഴു ഇന്ത്യക്കാർ ഭീകരർക്കുള്ള പ്രത്യേക ജയിലുകളിൽ കഴിയുന്നുണ്ട്. ഇക്കൂട്ടത്തിൽ മൂന്നു പേരുടെ കേസുകളിൽ അന്വേഷണം പൂർത്തിയായി നിയമ നടപടികൾക്ക് കേസ് ഫയലുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട് വെളിപ്പെടുത്തി.

അപ്രകാരം, ഭീകരതാ കേസുകളിൽ ഇതേ കേസില്‍ നേരത്തെ പിടികൂടിയവരായ ചിലരെ സൗദി ആഭ്യന്തര വകുപ്പ് ഇന്ത്യന്‍ സുരക്ഷാ അധികൃതർക്ക് കൈമാറുകയും ഇനിയും ചിലരെ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്ന് മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഭീകരതയ്ക്കെതിരെ മറ്റൊരു പരിഗണയുമില്ലാതെ കർശന നടപടിയെടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ

 

Advertisment