Advertisment

മിഷണറി പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഒ.സി.ഐ കാര്‍ഡ് റദ്ദ് ചെയ്തതിനെതിരേ കോടതിയുടെ ഇടപെടല്‍

New Update

ഡാളസ്: ഡാളസ്സില്‍ നിന്നുള്ള മലയാളി ഡോക്ടര്‍ ക്രിസ്‌റ്റൊ തോമസ് ഫിലിപ്പ് ബീഹാറിലെ ഡങ്കന്‍ ആശുപത്രി സന്ദര്‍ശിച്ചു സൗജന്യ ചികിത്സ നടത്തിയത് മെഡിക്കല്‍ മിഷനറി പ്രവര്‍ത്തനമാണെന്ന് ആരോപിച്ചു ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ്, ഡോക്ടറുടെ ഓ.സി.ഐ. കാര്‍ഡ് റദ്ദു ചെയ്ത നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ജഡ്ജി വിഭു ബക്രുവിന്റെ ഇടപെടല്‍.

Advertisment

publive-image

ഇന്ത്യയിലെ ഏതു പൗരനേയും പോലെ ഓ.സി.ഐ. കാര്‍ഡ് കൈവശമുള്ള ഇന്ത്യന്‍ വംശജന് ഭരണഘടന അനുവദിച്ചിട്ടുള്ള മൗലീക അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും, സംസാര സ്വാതന്ത്ര്യത്തിനും, നിയന്ത്രണമേര്‍പ്പെടുത്തുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ ആര്‍ക്കും അവകാശമില്ലെന്നും കോടതി ചൂണ്ടികാട്ടി.

ഏതു സാഹചര്യത്തിലാണ് ഓ.സി.ഐ. കാര്‍ഡ് റദ്ദാക്കിയതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനും ജഡ്ജി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.2012 നവംബര്‍ 22നാണ് ഡോക്ടര്‍ക്ക് ഓ.സി.ഐ. കാര്‍ഡു ലഭിച്ചത്. 2014 മുതല്‍ നിരവധി തവണ അദ്ദേഹം വളണ്ടിയര്‍ പ്രവര്‍ത്തനത്തിനായി ഡങ്കന്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

ഇതായിരുന്നു 2016 ഏപ്രില്‍ 26ന് ഡോക്ടറെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് നാടുകടത്തുന്നതിന് അധികാരികളെ പ്രേരിപ്പിച്ചത്.കേരളത്തില്‍ ജനിച്ച ഡോക്ടര്‍, അമേരിക്കയിലാണ് ജനിച്ചതെന്ന് തെറ്റായ വിവരവും ഓ.സി.ഐ. കാര്‍ഡ് റദ്ദാക്കിയ സര്‍ക്കുലറില്‍ ചൂണ്ടികാട്ടിയിരുന്നു.ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ആജീവനാന്ത അനുമതി പത്രമാണ് ഓ.സി.ഐ. കാര്‍ട്ട് ഇരട്ട പൗരത്വം ഇന്ത്യ അനുവദിച്ചിട്ടില്ലെങ്കിലും, ഒ്‌ട്ടേറെ ആനുകൂല്യങ്ങള്‍ ഒ.സി.ഐ.കാര്‍ഡുള്ളവര്‍ക്ക് മാതൃരാജ്യമായ ഇന്ത്യയില്‍ ലഭ്യമാണ്.

Advertisment