Advertisment

നിന്നെ കണ്ടാല്‍ ആര്‍ക്കും ഒന്ന് കൊല്ലാന്‍ തോന്നും; ഈ എനിക്കു തന്നെ പലപ്പോഴും തോന്നീട്ടുണ്ട്'; ഉമര്‍ ഖാലിദിനെതിരായ വധശ്രമത്തെ ന്യായീകരിച്ച് ടിജി മോഹന്‍ദാസ്

New Update

കോഴിക്കോട്: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനുനേരെ ഉണ്ടായ വധശ്രമത്തെ ന്യായീകരിച്ച് ബിജെപി ഇന്റലക്ച്വല്‍ സെല്‍ മേധാവി ടിജി മോഹന്‍ദാസ്. നിന്നെക്കണ്ടാല്‍ ആര്‍ക്കും ഒന്നു കൊല്ലാന്‍ തോന്നുമെന്നാണ് മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Advertisment

'ഉമര്‍ ഖാലിദിന്റെ വാര്‍ത്ത കണ്ടപ്പോള്‍ പറവൂര്‍ ഭരതന്‍ ഫിലോമിനയോടു പറഞ്ഞ ഡയലോഗ് ഓര്‍മ്മ വന്നു: നിന്നെക്കണ്ടാല്‍ ആര്‍ക്കും ഒന്നു കൊല്ലാന്‍ തോന്നും. ഈ എനിക്കു തന്നെ പലതവണ അത് തോന്നീട്ടുണ്ട്.' എന്നാണ് ടിജി മോഹന്‍ദാസിന്റെ പോസ്റ്റ്. പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.publive-image

ജെഎന്‍യുവിനെ കലുഷിതമാക്കിയ കാലത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചിരുന്നവരില്‍ മുന്‍നിരയിലുള്ള ആളായിരുന്നു ഉമര്‍ ഖാലിദ്. കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നാളുകളായി ഉമര്‍ ഖാലിദിനെ വേട്ടയാടുന്ന സമീപനമാണ് സംഘപരിവാറും കേന്ദ്ര സര്‍ക്കാര്‍ അനുകൂലികളും കൈക്കൊണ്ടത്. അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയ്ക്കു പിന്നാലെ ഉമര്‍ ഖാലിദിനെ വേട്ടയാടിയ സംഘപരിവാര്‍ പിന്നീട് ഡല്‍ഹി രാംജാസ് കോളജില്‍ വെച്ചും ഉമര്‍ ഖാലിദിനെ ആക്രമിച്ചിരുന്നു.

അതേസമയം, കഴിഞ്ഞദിവസം അതീവ സുരക്ഷാ മേഖലയായ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് പുറത്തുവെച്ചാണ് ഉമര്‍ ഖാലിദ് ആക്രമിക്കപ്പെടുന്നത്. പാര്‍ലമെന്റില്‍ നിന്ന് ഏകദേശം ഇരുനൂറ് മീറ്റര്‍ മാത്രം അകലെയുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ രാഷ്ട്രപതി അടക്കമുള്ളവര്‍ നിരന്തരം പരിപാടികളില്‍ പങ്കെടുക്കുന്നതാണ്. കൂടാതെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളോട് ചേര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇവിടെ ആക്രമണം നടന്നത്.

അജ്ഞാതനായ അക്രമി ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു. കൂടി നിന്നിരുന്നവര്‍ ചേര്‍ന്ന് അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

Advertisment