Advertisment

താമരശ്ശേരി തഹസില്‍ദാറെ ടിപ്പറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ മണല്‍ക്കടത്തു മാഫിയ

New Update

കോഴിക്കോട്: മണല്‍ക്കടത്ത് മാഫിയ സംഘം താമരശ്ശേരി തഹസീല്‍ദാറെ ടിപ്പറിടിച്ച് കൊലപ്പെടുത്താല്‍ ശ്രമിച്ചു. അനധികൃത മണല്‍ക്കടത്തു തടയാന്‍ തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖും സംഘവും മണല്‍മാഫിയയുടെ വാഹനം പിന്തുടരുന്നതിനിടെയാണ് ജീപ്പിനു പിന്നില്‍ ടിപ്പറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. സംഭവം ഉണ്ടായ ഉടന്‍ ടിപ്പര്‍ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ തഹസില്‍ദാരുടെ ജീപ്പിന്റെ പിന്‍ഭാഗം തകര്‍ന്നു.

Advertisment

publive-image

ഇന്നു രാത്രി എട്ടോടെയാണു സംഭവം. താമരശ്ശേരി സിവില്‍ സ്റ്റേഷനു മുന്‍പില്‍ വച്ചു മണല്‍ കടത്തിവരുന്ന ടിപ്പര്‍ കണ്ടതിനെ തുടര്‍ന്നു തഹസീല്‍ദാരും സംഘവും പിന്തുടരുകയായിരുന്നു. കുടുക്കിലുമ്മാരം റോഡിലേക്കു തിരിഞ്ഞ ടിപ്പറിനെ ഓവര്‍ടേക്ക് ചെയ്തു ജീപ്പ് നിര്‍ത്തി തഹസില്‍ദാര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണു ടിപ്പര്‍ വന്നു ജീപ്പിനു തട്ടിയത്.

ടിപ്പര്‍ വരുന്നതു കണ്ടു തഹസില്‍ദാര്‍ ഉള്ളില്‍ കയറിയതുകൊണ്ടു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടുകയായിരുന്നു. മണല്‍ ലോറി പൊലീസ് പിടിച്ചെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment