Advertisment

തണൽ കുവൈറ്റ് പതിനൊന്നാമത് വാർഷികവും കുടുംബ സംഗമവും

New Update

കുവൈറ്റ് :കുവൈറ്റിലും നാട്ടിലുമായി നിരാലംബരും രോഗീകളുമായവർക്ക് തണലേകുവാൻ പ്രയത്നിക്കുന്ന തണൽ കുവൈറ്റ് പോയവർഷം 129 പേർക്ക് സഹായം എത്തിക്കുകയും കുവൈറ്റ് ഗ്ലോബൽ ഗ്രൂപ്പിന്റെ സഹായത്തൊടെ തണലിന്റെ മെമ്പർ കുറവിലങ്ങാട് ഒരു സാധു കുടുംബത്തിന് നൽകിയ 3 സെന്റ് സ്ഥലത്ത് എഴര ലക്ഷത്തോളം രൂപായിൽ മനോഹരമായ ഒരു ഭവനം നിർമ്മിച്ചു നൽകുകയും ചെയ്തു.

Advertisment

publive-image

അംഗങ്ങൾ നൽകുന്നതുക ചികിൽസാ സഹായത്തിനായി മാത്രമേ ഉപയോഗിക്കുക ഉള്ളൂ. സ്പോൺസേർസിന്റെ സഹായത്തൊടെ ജനുവരി 26 വെള്ളി 6.45 മുതൽ അബാസിയാ യുണെറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന കുടുംബ സംഗമത്തിൽ കുവൈറ്റിലെ ഡിലൈറ്റ് ഗ്രൂപ്പും തണൽ കുടുംബാഗങ്ങളും പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും സേന ഹവിരുന്നും ഉണ്ടായിരിക്കും കുവൈറ്റിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന സഹായം എറ്റവും അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കുന്നതിനാണ് തണൽ മുൻഗണന നൽകുന്നത്.

നൽകി വരുന്ന പിൻതുണക്ക് എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കന്നതിനൊപ്പം കുട്ടികളിൽ സേവനത്തിന്റെയും സ്നേഹത്തിന്റെയും മാത്യക പകരുവാൻ എല്ലാവരും കുടുംബത്തൊ ടൊപ്പം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

kuwait
Advertisment