Advertisment

മാസ്‌ക് ഡേയ്സ്' തനിമ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

author-image
admin
Updated On
New Update

റിയാദ് : പ്രവാസം മഹാമാരിയെ അടയാളപ്പെടുത്തുന്നു' എന്ന ശീർഷകത്തിൽ 'തനിമാ കലാ സാംസ്കാരിക വേദി' കോവിഡ്‌ കാലത്തെ സർഗ വിചാരങ്ങൾക്ക് വേദിയൊരുക്കുന്നു.നാലു ചുമരുകൾക്കിടയിൽ ചുരുങ്ങിപ്പോയ പ്രതിസന്ധി നിറഞ്ഞ നാളുകൾ ലോകത്തിന്റെയും പ്രവാസികളുടെയും ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളും വൈതരണികളും അനാവരണം ചെയ്യുന്നതായിരിക്കും പരിപാടി.

Advertisment

 

publive-image

മാസ്‌ക് ഡേയ്‌സ്' എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ കഥ,കവിത,ചിത്രരചന,കോവിഡ്‌ കിസ്സ,ട്രോൾ,ഏകപാത്ര നാടകം,ഫോട്ടോഗ്രഫി എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ടക്കുക. റിയാദ്‌, ഖസീം, അൽഖർജ് സമീപ പ്രദേശങ്ങളിലെ ആർക്കും ഈ ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.shorturl.at/mqxW1എന്ന ലിങ്കിൽ മൽസര നിയമങ്ങളും രജിസ്‌ട്രേഷൻ ഫോമും ലഭ്യമാണ്.ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

വിജയികൾക്ക് പെരുന്നാളിനോടാനുബന്ധിച്ച് നടക്കുന്ന ഓൺലൈൻ സംഗമത്തിൽ സൃഷ്ടികൾ അവതരിപ്പിക്കുവാനും അവസരമുണ്ടായിരിക്കും.പരിപാടിയുടെ നടത്തിപ്പിനായി നസീർ നദ്‌വി(പ്രോഗ്രാം കൺവീനർ) ലബീബ്(അസിസ്റ്റന്റ് കൺവീനർ),ബശീർ രാമപുരം,അഷ്ഫാഖ്‌ കക്കോടി,സുലൈമാൻ,ശരീഫ് കൊല്ലം, നജാത്തുല്ല, ജമീൽ മുസ്തഫ,അമീൻ,മുസ്തഫ,ഖലീൽ അബ്ദുല്ല,ജാസ്മിൻ,ഫൗസിയ,ഹഫ്സ എന്നിവരെ തെരഞ്ഞെടുത്തു.ഈ മാസം പതിനഞ്ച് മുതൽ ഇരുപത്തഞ്ചിന് രാത്രി പത്തുമണി വരെയായിരിക്കും എൻട്രികൾ സ്വീകരിക്കുക.

Advertisment