Advertisment

പ്രവാസലോകത്തെ പ്രതീക്ഷകള്‍ നമ്മോടൊപ്പം തസ്നീം റിയാസ്

author-image
admin
New Update

publive-image

Advertisment

പ്രിയ പ്രേക്ഷകരെ, പ്രവാസികൾക്കിടയിൽ വിവിധ മേഖലകളിൽ കഴിവുള്ളവരും എന്നാൽ ആരും അറിയപ്പെടാതെ പോകുന്നവരുമായ കലാകാരൻമാരെ കണ്ടെത്തി പരിചയപ്പെടുത്തുന്ന പംക്തി സത്യം ഓൺലൈൻ ന്യൂസ് ആരംഭിക്കുകയാണ്.               "പ്രവാസലോകത്തെ പ്രതീക്ഷകള്‍"

വലിയ സാങ്കേതിക തികവില്ലാതെ സ്ക്രിപ്റ്റില്ലാതെ അവർക്ക് പറയാനുള്ളത് ഒരു സാധാരണ മൊബൈലിൽ പകർത്തി യാതൊരുവിധ കൂട്ടിച്ചേർക്കലോ ഒഴിവാക്കാലോ ഇല്ലാതെ തീർത്തും വ്യത്യസ്തമായി പ്രക്ഷകർക്കു മുന്നിൽ എത്തിക്കുകയാണ് . ആദ്യ പംക്തിയിൽ ഞങ്ങള്‍  പരിചയപ്പെടുത്തുന്നു,, ആലപ്പുഴ സ്വദേശിനി  "തസ്‌നീം റിയാസ്"

കഴിഞ്ഞ ഏഴു വർഷമായി സൗദിയിലുണ്ട് സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും മാതാപിതാക്കൾ നന്നായി പാടുമായിരുന്നുവെന്നും അവർ പാടുന്നത് കേട്ടാണ് താനും പാട്ട് പാടിതുടങ്ങിയതെന്നും തസ്‌നീം പറയുന്നു. ഏഴുവർഷമായി സൗദിയിൽ ഉണ്ടായിട്ടും ഏതാനും മാസങ്ങൾക്ക് മുൻപാണ് പൊതുവേദിയിൽ പാടിത്തുടങ്ങിയത് സെമി ക്ലാസിക് മാപ്പിള പാട്ട് ഹിന്ദി പാട്ടുകൾ എന്നിവ തസ്‌നീം കൈകാര്യം ചെയ്യുന്നുണ്ട്.

ഭർത്താവ് റിയാസ് ബിസിനെസ്സ് ചെയ്യുന്നു . രണ്ടു മക്കളാണ് ഇവർക്ക്. ഗാനരംഗത്ത് നിലനിൽക്കാൻ ആഗ്രഹിക്കുന്ന തസ്‌നീം റിയാസിനെ സത്യം ഓൺലൈൻ ന്യൂസ് നിങ്ങൾക്ക് പരിചയ പെടുത്തുകയാണ് കേവലം മൊബൈലിൽ പകർത്തുന്ന വലിയ സാങ്കേതിക തികവുകൾ ഒന്നുമില്ലാതെയാണ് വീഡിയോസ് ഞങ്ങൾ അപ്‌ലോഡ് ചെയ്ത് പത്രത്തിൽ ടാഗ് ചെയ്യുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

&feature=youtu.be

നിങ്ങളുടെ അറിവിൽ ഏതെങ്കിലും അറിയപ്പെടാത്ത കലാകാരന്മാർ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക ജയൻ കൊടുങ്ങല്ലൂർ മൊബൈൽ 0534859703, അയൂബ് കരൂപ്പടന്ന 0538234406 വാട്ട്സ്ആപ്പ് 91 9633183864, ഇമെയിൽ jaks2244@gmail.com

Advertisment