Advertisment

വടക്കഞ്ചേരി-മണ്ണുത്തി നാഷണൽ ഹൈവേയിൽ അപകടം പതിവാകുന്നു ; കഴിഞ്ഞ ദിവസം ഹൈവേയിലെ കുഴിയിൽപെട്ട് അപകടത്തിൽ മരിച്ച മുരളിയുടെ മരണത്തിന് കാരണക്കാരായ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും എതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കേരളാ യൂത്ത്ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് സന്തോഷ് അറയ്ക്കൽ ആവശ്യപ്പെട്ടു

New Update

publive-image

Advertisment

വടക്കഞ്ചേരി-മണ്ണുത്തി നാഷണൽ ഹൈവേയിൽ കുഴിയിൽപെട്ട് യന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിഞ്ഞ് വടക്കഞ്ചേരി, കണക്കൻതുരത്തി പല്ലാറോഡ് മുരളിയുടെ മരണത്തിന് കാരണക്കാരായ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും എതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കേരളാ യൂത്ത്ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് സന്തോഷ് അറയ്ക്കൽ ആവശ്യപ്പെട്ടു.ഉദ്യോഗസ്ഥ അനാസ്ഥയുടെ ഇരയാണ് കൊല്ലപ്പെട്ടയാൾ, മരണപ്പെട്ട ആളുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം..

നിർവധി തവണ റോഡിന്റെ ശോചനീയാവസ്തയെ കുറിച്ച് പരാതികളും പത്രവാർത്തയും വന്നിട്ടും ഉത്തരവാദിത്തപ്പെട്ടവരാരും തിരിഞ്ഞു നോക്കിയില്ല. അടിയന്തരമായി പണി പൂർത്തിയായ ഒന്നാം ടണൽ ചെറുവാഹനങ്ങളുടേയും ബസുകളുടേയും ഗതാഗതത്തിന് തുറന്ന് നൽകണം എന്നും സന്തോഷ് അറയ്ക്കൽ ആവശ്യപ്പെട്ടു,

 

publive-image

ഹൈവേ നിർമ്മാണത്തിലെ അപാകതയും കാലതാമസവും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്രമന്ത്രി നിഥിൻ ഗഡ്ഗരിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിലെത്തി രാജ്യസഭാഗമായി പുതുതായി ചുമതലേയറ്റ ജോസ് K മാണി Mp യുമായി ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു, ഈ വിഷയം പ്രദമ പരിഗണനയോടെ അദ്ദേഹം കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി G സുധാകരനുമായും ഡൽഹിയൽ കേരളാ ഹൗസിൽ ഈ വിഷയം ചർച്ച ചെയ്തു.

തമിഴ്നാട് സംസ്ഥാനത്തെ സേലം, ഈറോഡ്, കോയമ്പത്തൂർ, നാഗർകോവിൽ കന്യാകുമാരിഎന്നി തമിഴ്നാട് നഗര പ്രദേശങ്ങളെയും കേരളത്തിൽ പാലക്കാട് തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ നഗര ങ്ങളെയും ബന്ധിപ്പിക്കുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ പാതയാണിത്,വ്യവസായ പാർക്കുകൾ, IT പാർക്കുകൾ, കൊച്ചിൻ ഇന്റർനാഷണൽ എയർപ്പോട്ട്, കണ്ടൈനർ ടെർമിനൽ, കൊച്ചിൻ പോർട്ട്, കപ്പൽ നിർമാണശാല, കൊച്ചിൻ റിഫൈനറി, നിരവധി ഇൻഡസ്ടിയൽ ഏരിയകളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾക്കിടയിലൂടെയാണ് പ്രസ്തുത നാഷണൽ ഹൈവേ കടന്നു പോകുന്നത്.

publive-image

അതിപ്രധാനമായ ടൂറിസം കേന്ദ്രങ്ങളായ ആതിരപ്പിള്ള - വാഴച്ചാൽ ,ഫോർട്ട് കൊച്ചി-മട്ടാഞ്ചേരി, കുട്ടനാട് - കുമരകം,വർക്കല - പാപനാശം, കേവളം തുടങ്ങി മുഖ്യ ആരാധനാ കേന്ദ്രങ്ങളായ ഗുരുവായൂർ അമ്പലം, ആലുവ ശിവക്ഷേത്രം, ചോറ്റാന്നിക്കര ക്ഷേത്രം ചക്കുളത്ത് കാവ്, ശബരിമല, വർക്കല - ശിവഗിരി, മലയറ്റുർ ചർച്ച്, വല്ലാർപാടം ചർച്ച് മുതലായ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ ഈ പാതയാണ് ഉപയോഗിക്കുക.

340 km ദൂരമുള്ള ഈ നാഷണൽ ഹൈവേയിൽ തൃശൂർ -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റൂട്ടിൽ വടക്കഞ്ചേരിക്കും (പാലക്കാട് ജില്ല) മണ്ണുത്തിക്കും (തൃശൂർ) ഇടയിൽ ദുരിതയാത്ര തുടങ്ങിയിട്ട് വർഷം പത്ത് കഴിഞ്ഞു. പുതിയതായി ആറുവരിപാതാ നിർമ്മാണത്തിന് കാരാർ എടുത്ത കമ്പനിയായ KMC

ബദൽ സഞ്ചാര സൗകര്യങ്ങൾ ഒരുക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഇതുവഴിയുള്ള ഗതഗതം ദുസഹമാക്കി തീർത്തിരിക്കുന്നു.

publive-image

കഴിഞ്ഞ പത്ത് വർഷമായി നടക്കുന്ന 28 KM നിർമ്മാണം ഇതു വരെ പൂർത്തിയായില്ല. ദിവസേന 4-5 മണിക്കൂർ ഹൈവേ ബ്ലോക്കാണ്. KSRTC ഉൾപ്പടെ ദിവിസവും 500 തവണ ഇതുവഴി കടന്നു പോകുന്ന ഈ പ്രധാന ഹൈവേ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥകാരണം റോഡു മുഴുവൻ അഗാധമായ ഗർത്തങ്ങളാണ്, ചെറുതും വലുതുമായ വാഹനങ്ങൾ കുഴിയിൽപെട്ട് തകരാറിൽ ആകുന്നു. ദിവസവും തൃശൂർ -പാലാക്കാട് ഭാഗങ്ങളിലേക്ക് ജോലിക്കും, പഠിക്കാനും, കച്ചവടത്തിനുമായി പോകുന്നത് പതിനായിരങ്ങളാണ്.

ആലത്തൂർ, തരൂർ, നെന്മാറ ,ഒല്ലൂർ നിയോജക മണ്ഡലങ്ങളിലുള്ളവർക്ക് വിതക്ത ചികിത്സക്കായ് ആശ്രയിക്കുന്നതും തൃശൂരുള്ള ആശുപത്രികളെയാണ്. അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംമ്പുലൻസ് പേലും ബ്ലോക്കിൽ പെടുന്നു, കഴിഞ്ഞ കാലങ്ങളിൽ സമയത്ത് ചികിത്സ കിട്ടാതെ 10 ൽ അധികം ആളുകൾ മരണപ്പെട്ടു.

publive-image

ഉത്തരവാദിത്വബോധം ലവലേശം ഇല്ലാത്ത നാഷണൽ ഹൈവേ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ നിസംഗതയാണ് കരാർ കമ്പനി ഇത്തരത്തിൽ പ്രവർത്തിക്കുന്നതിന് കാരണമാകുന്നത്. 2010 ൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയ്ക്ക് 30 മാസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള കരാർ ഏറ്റെടുത്തു. എന്നാൽ, 2013 മേയ് വരെ ഭൂമി ഏറ്റെടുക്കൽ വൈകിയത് തൃശൂരിൽ സ്റ്റേറ്റ് ഗവൺമെന്റും പൌരസമൂഹ പ്രസ്ഥാനങ്ങളും ശക്തമായ സമ്മർദത്തിനു ശേഷം പുനരാരംഭിച്ചു.എന്നിട്ടും കാലമിത്ര ആയിട്ടും 28 km പണികൾ തീർന്നിട്ടില്ല

ഇത്രയും മോശമായ ഒരു കമ്പനി വേറെ ഉണ്ടോ എന്ന് സംശയമാണ്, അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന തൊഴിലാളികൾക്ക് കൂലിയോ ഭക്ഷണമോ പോലും നേരാവണ്ണം കൊടുക്കാറില്ല. പുതുതായി നിർമ്മിച്ച റോഡുകൾ പോലും ഇടിഞ്ഞുതാഴുന്നു, ടാർ പൊളിഞ്ഞ് കുഴിയാവുന്നു, പലയിടത്തും വെള്ളം തളം കെട്ടികിടക്കുന്നു.

publive-image

ജനങ്ങളുടെ യാത്രാസ്വാന്തന്ത്രം ഇത്രമേൽ അത പതിച്ചിട്ടും ഒന്നും ചെയ്യാത്തത് ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. ആയതിനാൽഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യേഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ തകർന്ന റോഡ് പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കാണമെന്നും യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment