Advertisment

പാലാ സബ് ജയിലിലെ പ്രതി മരിച്ച നിലയിൽ; മരണം ഹൃദയാഘാതം മൂലമെന്ന് പോലീസ്

author-image
സുനില്‍ പാലാ
New Update

പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മോഷണക്കേസ്സിലെ പ്രതിയാണ് മരിച്ചത്. പാലാ പാറപ്പള്ളി കൊല്ലേട്ട് വീട്ടിൽ സതീഷ് കുമാർ (37) ആണ് മരണമടഞ്ഞത്.ഏപ്രിൽ 27 മുതൽ പാലാ സബ് ജയിലിൽ കഴിയുകയായിരുന്ന സതീഷ് ,ഞായറാഴ്ച അർധരാത്രിയോടെ തല കറങ്ങുന്നതായി അറിയിച്ചതായി ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണമടയുകയായിരുന്നൂവെന്ന് ജയിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

പാലാ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.പ്രാഥമിക അന്വേഷണത്തിൽ ഹൃദയാഘാതം മൂലമുള്ള മരണമെന്നാണ് സൂചനയെന്ന് പോലിസ് പറയുന്നു.

Advertisment