Advertisment

ഫ്ലാറ്റിലേക്ക് ഹെലികോപ്ടര്‍ വേണം; പ്രളയത്തിനിടെ കളക്ടറെ ട്രോളി യുവതി; രോഷത്തോടെ കേരളം

author-image
admin
New Update

noby augustine lough post at kerala flood

Advertisment

കൊച്ചി; കാലവര്‍ഷം കലിതുള്ളിയപ്പോള്‍ കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയഭീതിയാണ് നേരിടുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും മഴ തകര്‍ത്തു പെയ്യുമ്പോള്‍ ആശ്വാസത്തിന്‍റെ കണികയാണ് ഏവരും സ്വപ്നം കാണുന്നത്. നിരവധി ജീവനെടുത്ത പ്രളയം കേരളത്തിന് വലിയ കണ്ണീരാണ് സമ്മാനിക്കുന്നത്.

ദുരിത കടലിലാണ്ട കേരളത്തെ സഹായിക്കാനുള്ള പ്രയത്നത്തിലാണ് ഏവരും. ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഭരണാധികാരികളും പൊതുജനങ്ങളില്‍ നല്ലൊരു പങ്കും ഇരുപത്തിനാല് മണിക്കൂറും ജാഗരൂഗരായി രക്ഷാ പ്രവര്‍ത്തനത്തിനുള്ള പരിശ്രമത്തിലാണ്. ജില്ലാ ഭരണകൂടങ്ങളും അതിന് നേതൃത്വം നല്‍കുന്ന കളക്ടര്‍മാരും ഒന്നടങ്കം മഴയത്ത് തന്നെയാണ്.

കഴിയുന്നത്ര സഹായം എല്ലാ വിധിത്തിലും എത്തിക്കാനുള്ള പെടാപാടിലാണ് അവര്‍. അപ്രതീക്ഷിതമായി കാലവര്‍ഷം കലിതുള്ളിയതിന്‍റെ ഞെട്ടലിനിടയിലും ആത്മാര്‍ത്ഥമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് പൊതു സമൂഹവും സഹായവുമായി രംഗത്തുണ്ട്. അതിനിടയില്‍ കല്ലുകടിയായി ചിലരുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

രക്ഷാപ്രവര്‍ത്തനത്തിനായുള്ള എറണാകുളം ജില്ലാ കളക്ടറുടെ  ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്‍റുകളില്‍ ചിലത് അതാണ് കാട്ടുന്നത്. നോബി അഗസ്റ്റിന്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള കമന്‍റുകള്‍ ദുരന്തമുഖത്ത് നില്‍ക്കുന്നവരെ നിരാശരാക്കുന്നതാണ്.

കൊച്ചിയിലെ പെരിയാര്‍ റസിഡിന്‍സി ഫ്ലാറ്റിന്‍റെ പതിനൊന്നാം നിലയിലാണ് താനുള്ളതെന്ന് പറഞ്ഞ് തുടങ്ങുന്ന കമന്‍റില്‍ വെള്ളപ്പൊക്കം കാരണം പുറത്തിറങ്ങാനാകുന്നില്ലെന്നും രക്ഷിക്കണമെന്നും വിവരിച്ചിട്ടുണ്ട്.  വലിയ കാര്യമായി തന്നെ കളക്ടറുടെ പേജ് അതിനോട് പ്രതികരിച്ചു. എത്രയും വേഗം ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും തരണമെന്നും രക്ഷിക്കാന്‍ ആളെത്തുമെന്നും അറിയിച്ചു.

ഇതിനുള്ള നോബി എന്ന അക്കൗണ്ടിന്‍റെ പ്രതികരണമാണ് പരിഹസിക്കലാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയത്. ഇവിടെ സ്ഥിതി മോശമാണെന്നും കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായമാണ് വേണ്ടതെന്നുമായിരുന്നു കമന്‍റ്. ഞാന്‍ വെളളപ്പൊക്കം ആസ്വദിക്കുകയാണെന്നും ഹെലികോപ്ടര്‍ അയ്ക്കാനാകുമോയെന്നും കമന്‍റ് എത്തി. പണം വേണമെങ്കില്‍ ഞാന്‍ തന്നെ കൊടുക്കാമെന്നും കുറിപ്പിലുണ്ട്.

ദുരിതക്കെടുതിയില്‍ കേരളം നില്‍ക്കവെ ഇത്തരത്തില്‍ പ്രതികരിക്കുന്നവരുടെ മാനസികനില പരിശോധിക്കണമെന്നാണ് ഏവരും പറയുന്നത്. നോബിയുടെ പോസ്റ്റിന് താഴെ അതീവ രോഷത്തോടെയാണ് ഏവരും പ്രതികരിക്കുന്നത്.

Advertisment