Advertisment

കുവൈറ്റില്‍ പ്രവാസി തൊഴിലാളികളുടെ കരാര്‍ അവസാനിച്ചാല്‍ അവരെ തിരിച്ചയക്കണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി തൊഴിലാളികളുടെ കരാര്‍ അവസാനിച്ചാല്‍ അവരെ തിരിച്ചയക്കണമെന്ന് നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചു .

Advertisment

പാർലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതിയാണ് നിര്‍ദേശം അംഗീകരിച്ചത്‌ . സഫാ അൽ ഹാഷിമി എം‌പി ആയിരുന്നു പാർലമെൻ‌റിൽ ഈ നിർദേശം ഉന്നയിച്ചത്.

publive-image

ജനസംഖ്യാ സന്തുലനം സ്ഥാപിക്കുന്ന പ്രക്രിയയ്ക്ക് ഈ നിർദേശം ഗുണം ചെയ്യുമെന്ന് പഠനത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് അംഗീകാരമെന്ന് സമിതി വ്യക്തമാക്കി.

പ്രോജക്ട് നടപ്പാക്കുന്ന കമ്പനികൾക്ക് യഥാർഥത്തിൽ ആവശ്യമായി വരുന്ന തൊഴിലാളികളുടെ എണ്ണം കണ്ടെത്തുന്നതിന് ഇ-ഗവണ്മെന്റ് സംവിധാനം ഏർപ്പെടുത്തണമെന്നതാണ് സമിതി അംഗീ‍കരിച്ച മറ്റൊരു നിർദേശം.

രാജ്യത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ സൈനിക നഗരങ്ങൾ സ്ഥാപിക്കണമെന്ന മുഹമ്മദ് അൽ ഹുവൈലയുടെ നിർദേശവും സമിതി അംഗീകരിച്ചു

kuwait kuwait latest
Advertisment