Advertisment

പ്രളയമല്ല, യഥാര്‍ത്ഥ ദുരന്തം ചിന്ത ജെറോമിന്റെ പുസ്തകം; പരിഹാസവുമായി സൈബര്‍ ലോകം

author-image
admin
New Update

Image result for ചിന്ത ജെറോമിന്റെ പുസ്തകം

Advertisment

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പുസ്തകത്തെ പരിഹസിച്ച് സൈബര്‍ ലോകം. ‘ചങ്കിലെ ചൈന’യെന്ന പേരിട്ടിരിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ച വിവരം അറിയിച്ച് കൊണ്ട് ചിന്ത പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റായി വ്യാപക വിമര്‍ശനങ്ങളാണുള്ളത്. ചിന്ത ജെറോമിന്റെ പുസ്തകം പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണെന്ന് ചിലര്‍ പരിഹസിക്കുന്നു.

Image result for ചിന്ത ജെറോമിന്റെ പുസ്തകം

റോഷന്‍ രവീന്ദ്രന്‍ എന്ന വ്യക്തി രണ്ടു സന്തോഷങ്ങള്‍ ആണ് നമുക്കും ചിന്തേച്ചിയുടെ പോസ്റ്റ് കണ്ടപ്പോള്‍ പങ്കുവെയ്ക്കാന്‍ തോന്നുന്നത് എന്നാണ് പറയുന്നത്. ഒന്ന്, പികെ ശശിയും ബിഷപ്പും പീഡന ആരോപണം നേരിട്ട സമയത്ത് സംസാരശേഷി നഷ്ടപ്പെട്ട ചിന്തേച്ചിക്ക് വീണ്ടും അത് തിരിച്ചു ലഭിച്ചിരിക്കുന്നു. രണ്ട്, ‘ചങ്കിലെ ചൈന’ ദുരിതബാധിതര്‍ ആയ എല്ലാ കേരളീയര്‍ക്കും എത്തിച്ചു കൊടുത്താല്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ ആവും. ചിന്തേച്ചിയുടെ പുസ്തകം വായിച്ചാല്‍ നമ്മള്‍ അനുഭവിച്ചത് ഒന്നുമല്ല യഥാര്‍ത്ഥ ദുരന്തം എന്നൊരു ബോധം ജനങ്ങള്‍ക്ക് വരികയും അവര്‍ പ്രളയത്തെ അതിജീവിക്കുകയും ചെയ്യുമെന്ന് കമന്റില്‍ രേഖപ്പെടുത്തിയിരുന്നു..

 

Advertisment