Advertisment

കലാസാംസ്‌കാരിക സംഘടനയായ ആർട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ‘ദി ഫോർത് എസ്റ്റേറ്റ് ‘ പ്രവാസി ചാനലിൽ തത്സമയം !

New Update

publive-image

Advertisment

അമേരിക്കയിലെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ആർട് ലവേഴ്സ് ഓഫ് അമേരിക്കയുടെ (അല) 64-ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരളാ സോഷ്യൽ ഡയലോഗ്സ് സീരീസിന്റെ രണ്ടാം സെഷൻ ‘ദി ഫോർത് എസ്റ്റേറ്റ് ‘ എന്ന സംവാദ പരിപാടി ഒക്ടോബർ 24 ശനിയാഴ്ച രാവിലെ ന്യുയോർക്ക് ടൈം 11:30 മുതൽ പ്രവാസി ചാനലിൽ തൽസമയ സംപ്രേക്ഷണം ആരംഭിച്ചു. അമേരിക്കൻ മലയാളികളുടെ ദിനപത്രം ഇമലയാളീയിലും പ്രവാസി ചാനൽ ലഭ്യമാണ്.

വ്യത്യസ്തമായ പ്രവർത്തനങ്ങൾകൊണ്ടും പുരോഗമനപരമായ ചിന്തകൾകൊണ്ടും നോർത്തമേരിക്കാൻ മലയാളി സമൂഹത്തിൽ നിറ സാന്നിധ്യമായി മാറിയ അലയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിപാടിയിൽ എല്ലാ കലാസ്നേഹികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷർക്കായി തത്സമയ സംപ്രേക്ഷണം കൂടാതെ, ഫേസ്ബുക് ലൈവും, ഓൺലൈൻ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓൺലൈൻ ആയി http://www.pravasichannel.com , കൂടാതെ 'ഈമലയാളി' http://www.emalayalee.com  വെബ്‌സൈറ്റിൽ കൂടിയും, ചൈത്രം ടി വി, വേൾഡ് ബി ബി ടി വി എന്നീ സംവിധാനങ്ങളിൽ കൂടിയും ഇനി മുതൽ പ്രവാസി ചാനൽ തത്സമയം 24 മണിക്കൂറും കാണാവുന്നതാണ്.

us news
Advertisment