Advertisment

റഷ്യന്‍ മണ്ണില്‍ ഫ്രാന്‍സിന്റെ ഗോള്‍മഴ; അർജന്റീന പ്രീക്വാർട്ടറിൽ പുറത്തായി; നെഞ്ചുതകർന്ന് `മിശിഹ`യുടെ വിശ്വാസികള്‍

New Update

Advertisment

കസാന്‍: ആ സ്വപ്‌നം റഷ്യയിലും പൂവണിഞ്ഞില്ല.മെസിക്ക് ഒരു ലോകകപ്പെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. 19കാരനായ എമ്ബാപ്പെ എന്തു കൊണ്ട് 166 മില്യണ് പി എസ് ജിയില്‍ എത്തി എന്നൊരു ചോദ്യം ആര്‍ക്കേലും അവശേഷിക്കുന്നുണ്ട് എങ്കില്‍ അതിനുള്ള ഉത്തരമാണ് ഇന്ന് ലോകം കണ്ടത്. അര്‍ജന്റീനയ്ക്ക് എതിരെ 12ആം മിനുട്ടില്‍ തന്നെ ഇന്ന് തന്റെ ദിവസമാണെന്ന് എമ്ബാപ്പെ സൂചന നല്‍കി. അര്‍ജന്റീനയുടെ അറ്റാക്കിംഗ് പകുതിയില്‍ നിന്ന് എമ്ബാപ്പെ പന്ത് എടുത്തതെ അര്‍ജന്റീനയ്ക്ക് ഓര്‍മ്മയുണ്ടാകൂ. കണ്ണടച്ച്‌ തുറക്കുന്ന വേഗതയിലാണ് എമ്ബാപ്പെ അര്‍ജന്റീന ടീമിനെ ഒന്നാകെ ഭേദിച്ച്‌ മുന്നേറിയത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷമാണ് അര്‍ജന്റീന പരാജയപ്പെട്ടത്. നാല് രണ്ടിന് പിന്നില്‍ നിന്ന ശേഷം ഇഞ്ചുറി ടൈമില്‍ മൂ്‌നനാം ഗോള്‍ മടക്കിയെങ്കിലും ഫ്രാന്‍സിനെ മറികടക്കാന്‍ അത് മതിയാകുമായിരുന്നില്ല. രണ്ട ഒന്നിന് മുന്നിട്ട് നിന്ന അര്‍ജന്റീനയെ കൈലന്‍ എംപാപ് നേടിയ ഇരട്ട ഗോളുകളാണ് വിജയിപ്പിച്ചത്.

View image on Twitter

ആദ്യ പകുതിയില്‍ ഒരു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞ ശേഷം അര്‍ജന്റീനയാണ് മുന്നിലെത്തിയതെങ്കിലും 13 മിനിറ്റില്‍ തുടര്‍ച്ചയായി മൂന്ന് ഗോള്‍ മടക്കിയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. കൈലന്‍ എംപാപ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ പാവാര്‍ഡാണ് മറ്റൊരു ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഗ്രീസ്മാന്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ്‌വര്‍ മുന്നിലെത്തിയിരുന്നു.41ാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മറിയയുടെ ലോംങ് റേഞ്ചറില്‍ അര്‍ജന്റീന സമനില ഗോള്‍ നേടുകയായിരുന്നു. 48ാം മിനിറ്റില്‍ മെക്കാഡോ അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചും. ബോക്‌സിനുള്ളില്‍ നിന്ന് മെസി നല്‍കിയ അളന്ന് കുറിച്ച പാസില്‍ മെക്കാഡോയ്ക്ക് അധികം ഒന്നും ചെയ്യേണ്ടി വന്നില്ല.

57ാം മിനിറ്റില്‍ ബെഞ്ചമിന്‍ പാവാര്‍ഡ് ഫ്രാന്‍സിനെ ഒപ്പമെത്തിക്കുകയായിരുന്നു.നാല് മിനിറ്റിന്റെ ഇടവേളയില്‍ 64ാം മിനിറ്റിലും 68ാം മിനിറ്റിലുമാണ് കൗമാര താരം എംപാപ് ഗോളുകള്‍ നേടിയത്. 90+ 3 മിനിറ്റില്‍ മെസിയുടെ ക്രോസ് മികച്ച ഹെഡറിലൂടെ അഗ്യൂറോ വലയിലെത്തിച്ചെങ്കിലും കളി ജയിക്കാന്‍ അതി മതിയാകുമായിരുന്നില്ല. പ്രതിരോധം മറന്ന അര്‍ജന്റീനയെ വേഗതയുടെ യൂറോപ്പ്യന്‍ ഫുട്‌ബോളിലൂടെ ഫ്രാന്‍സ് മറികടക്കുകയായിരുന്നു.

മുന്‍നിരയില്‍ നായകന്‍ മെസി, ഡിമറിയ, പാവണ്‍ എന്നിവരെയുള്‍പ്പടെ അണിനിരത്തി 4-3-3 എന്നീ ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ ഫ്രാങ്കോ അര്‍മാനി തന്നെയാണ് ആല്‍ഡി സെലസ്റ്റുകകളുടെ വല കാക്കുന്നത്. മറുവശത്ത് അര്‍ജന്റൈന്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെ 4-2-3-1 എന്ന ഫോര്‍മേഷനാണ് ഫ്രഞ്ച് പട അണിനിരത്തിയിരിക്കുന്നത്.

മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ബോക്‌സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്തത് അന്റോണിയോ ഗ്രീസ്മാന്‍. ഫ്ാന്‍സിന്റെ നിര്‍ഭാഗ്യം അര്‍ജന്റീനയുെ ഭാഗ്യമായി മാറിയപ്പോള്‍ കിക്ക് വലക്കുള്ളിലേക്ക് എത്താതെ ക്രോസ് ബാറില്‍ തട്ടി അകന്നു. എന്നാല്‍ ഭാഗ്.ത്തിന് അധിക നേരം ആയുസ്സുണ്ടായില്ല. 12ാം മിനിറ്റില്‍ മാര്‍ക്കസ് റോഹോ ഫ്രഞ്ച് താരത്തെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി അന്റോണിയോ ഗ്രീസ്മാന്‍ വലയിലെത്തിച്ചു ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍. ആദ്യ പകുതിക്ക് തൊട്ട് മുന്‍പാണ് അര്‍ജന്റീന ഒപ്പമെത്തിയത്.

Advertisment