Advertisment

പ്രളയ ബാധിത പ്രദേശങ്ങളിൽ സഹായ ഹസ്തവുമായി ഇടുക്കി അസോസിയേഷൻ കുവൈറ്റ് രംഗത്ത്

author-image
admin
New Update

publive-image

Advertisment

കാലവർഷ പ്രളയത്തിൽ ഏറ്റവുമധികം ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഇടുക്കി ജില്ലയിൽ സഹായമെത്തിക്കുവാൻ ഇടുക്കി അസോസിയേഷൻ കുവൈറ്റ് മുന്നിട്ടിറങ്ങുന്നു. ഓഗസ്റ്റ് 24ന് നടക്കുന്ന ഈദ് ഓണം പരിപാടിയായ ഉത്രാടപ്പൂനിലാവ് 2018ൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണ്ണമായും, IAK DEW DROPS RELIEF PROJECT വഴി ജില്ലയിലെ അർഹരായവരിലേയ്ക്ക് എത്തിക്കുന്നതിന് അസോസിയേഷൻ തീരുമാനിച്ചു.

അസോസിയേഷൻ അംഗങ്ങളെ കൂടാതെ സൻമനസുള്ള വ്യക്തികളേയും, പ്രസ്ഥാനങ്ങളേയും ഈ പ്രോജക്ടുകളുമായി സഹകരിപ്പിച്ചു കൊണ്ട് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ആഗോള വിഭാഗമായ ഇടുക്കി അസോസിയേഷൻ ഗ്ലോബൽ വഴി ലോകമെങ്ങുമുള്ള പ്രവാസികളായ ഇടുക്കി കൂട്ടായ്മകളെ ഇത്തരം സംരംഭങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനും,ആവശ്യമായ ഏകോപനം നടത്തുന്നതിനും തീരുമാനമെടുത്തു.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇതിനോടകം തന്നെ വിവിധ കമ്പനികൾ അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ഓണപ്പരിപാടിയുടെ ഭാഗമായി പ്രകാശനം നടത്തുന്ന സാഹിത്യ സമാഹാരത്തിലേക്ക് ലഭിച്ചിരിക്കുന്ന സ്പോൺസർഷിപ്പുകളാണ് പ്രധാന വരുമാന മാർഗ്ഗം.

ഈ പ്രോജക്ടുമായി ഇനിയും സഹകരിക്കുവാൻ താത്പര്യപ്പെടുന്നവർക്ക് എത്രയും പെട്ടെന്ന് ഇടുക്കി അസോസിയേഷൻ പ്രസിഡന്റ് പ്രീത് ജോസ് പള്ളിക്കമ്യാലിൽ, ജെനറൽ സെക്രട്ടറി ഐവി അലക്സ് പരുന്തുവീട്ടിൽ എന്നിവരിലാരെയെങ്കിലും ബന്ധപ്പെടാവുന്നതാണ്. സഹായങ്ങൾക്ക് ഏറ്റവും അർഹരായ മേഖലകൾ കണ്ടെത്തുന്നതിന് ട്രഷറർ പ്രിൻസ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ബിനു പി ഡി, ജോമോൻ ജേക്കബ്, സിജോ അബ്രാഹം, ജിൻസ് വർഗ്ഗീസ്, ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ നാട്ടിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

Advertisment