Advertisment

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൊല്ലം കുന്നത്തൂരിൽ കൈമാറി

author-image
admin
New Update

റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 - 20) കൊല്ലം കുന്നത്തൂരിൽ നടന്നു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി സുലൈ ഏരിയ അംഗമായ അശോക് കുമാറിന്റെ മകൾ അതുല്യക്കാണ് പുരസ്‍കാരം കൈമാറിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

Advertisment

publive-image

സിപിഐ എം കുന്നത്തൂർ ഏരിയാ സെക്രട്ടറി പി.കെ.ഗോപൻ കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം അതുല്യക്ക് കൈമാറുന്നു.

സിപിഐ എം കുന്നത്തൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ എം കുന്നത്തൂർ ഏരിയാ സെക്രട്ടറി പി.കെ.ഗോപനാണ് പുരസ്‌കാരം കൈമാറിയത്. കേളി മുൻ പ്രവർത്തകനും കേരളാ പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ സന്തോഷ് മാനവം സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് വികസന കാര്യസമിതി ചെയർമാനുമായ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കേരളാ പ്രവാസി സംഘം ഏരിയാ സെക്രട്ടറി റാഫി, ഏരിയാ ട്രഷറർ ബാബു, ഏരിയാ കമ്മിറ്റി അംഗം ഷിഹാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അതുല്യ ചടങ്ങിന് നന്ദി പറഞ്ഞു.

 

Advertisment